Asianet News MalayalamAsianet News Malayalam

നിങ്ങൾ നിക്ഷേപിക്കുന്ന പണത്തിന് 7.70 ശതമാനം വരെ പലിശ നേടാം; നിരക്കുകൾ ഉയർത്തി ഈ ബാങ്ക്

ഫിക്സഡ് ഡെപോസിറ്റിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത ഈ ബാങ്ക്. കാലാവധിക്ക് മുൻപ് പിൻവലിക്കുകയാണെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം. 

Bandhan Bank has revised its interest rates on bulk fixed deposits
Author
First Published Sep 22, 2022, 1:28 PM IST

കൊൽക്കത്ത ആസ്ഥാനമായുള്ള സ്വകാര്യ ബാങ്കായ ബന്ധൻ ബാങ്ക് വലിയ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. കാലാവധിക്ക് മുൻപും പിൻവലിക്കാനുള്ള സൗകര്യത്തോടെയാണ് ബാങ്ക് 3.25 ശതമാനം  മുതൽ 7.25 ശതമാനം വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നത്. അകാല പിൻവലിക്കൽ സൗകര്യം ഇല്ലാത്ത നിക്ഷേപത്തിന് പലിശ കൂടുതലാണ്. 1 വർഷത്തെ കാലാവധിയിൽ 7.7 ശതമാനം വരെ പലിശ നേടാനാകും. 2 കോടി മുതൽ 50 കോടി രൂപ വരെയുള്ള വലിയ നിക്ഷേപങ്ങൾക്ക് മാത്രമാണ് ഈ പലിശ നിരക്ക് ബാധകം. 

Read Also: രൂപ റെക്കോർഡ് ഇടിവിൽ; രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കിൽ ഡോളർ

കാലാവധിക്ക് മുൻപ് പിൻവലിക്കാൻ സൗകര്യമുള്ള നിക്ഷേപത്തിന്റെ പലിശ  നിരക്കുകൾ:

365 ദിവസം മുതൽ 15 മാസത്തിൽ താഴെ വരെയുള്ള കാലാവധിയുള്ള,  കോടി മുതൽ 50 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് ഏറ്റവും ഉയർന്ന നിരക്കായ 7.25 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു, അതേസമയം, ഒരു വർഷത്തിന് താഴെ അതായത്, 91 ദിവസം മുതൽ 364 ദിവസം വരെയുള്ള കാലാവധിയുള്ള നിക്ഷേപത്തിന് പലിശ നിരക്ക് 6 ശതമാനം ആണ്, 

46 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപത്തിന് ഒരു നിക്ഷേപകന് 5.05 ശതമാനം  വരെയും 5 വർഷം മുതൽ 10 വർഷം വരെ ഉയർന്ന കാലാവധിയിൽ 5 ശതമാനം വരെയും പലിശ നേടാനാകും.

ഹ്രസ്വകാല കാലയളവിൽ നിക്ഷേപ[ഇക്കുന്നവർക്ക് അതായത്, 7 ദിവസം മുതൽ 45 ദിവസം വരെയുള്ള നിക്ഷേപത്തിന്  3.25 ശതമാനം മുതൽ 3.75 ശതമാനം വരെയാണ് പലിശ നിരക്ക്. 

Read Also: 'ഈ പണി ഇവിടെ നടക്കില്ല'; ജീവനക്കാരെ പുറത്താക്കി വിപ്രോ

കാലാവധിക്ക് മുൻപ് പിൻവലിക്കാൻ സൗകര്യമില്ലാത്ത നിക്ഷേപത്തിന്റെ പലിശ  നിരക്കുകൾ

രണ്ട് കോടി മുതൽ 50 കോടി വരെയുള്ള, 365 ദിവസം മുതൽ 15 മാസത്തിൽ താഴെ വരെ കാലയളവുയുള്ള നിക്ഷേപത്തിന് ബാങ്ക് 7.70 ശതമാനം നിരക്ക് വാഗ്ദാനം ചെയ്യുന്നു. 91 ദിവസം മുതൽ 364 ദിവസം വരെയുള്ള കാലയളവിലും 15 മാസം മുതൽ 5 വർഷത്തിൽ താഴെ കാലയളവിലും 6.75 ശതമാനം ആണ് നിരക്ക്. 91 ദിവസം മുതൽ 180 ദിവസം വരെയുള്ള കാലയളവുകളിൽ 6.75 ശതമാനം നിരക്ക് വാഗ്ദാനം ചെയ്യുന്നു, അതേസമയം  46 ദിവസം മുതൽ 90 ദിവസം വരെ കാലയളവിന് 6.30 ശതമാനം ആണ് പലിശ. 5 വർഷം മുതൽ 10 വർഷം വരെയുള്ള ഏറ്റവും ഉയർന്ന കാലാവധിയിൽ, പലിശ നിരക്ക് 5.50 ശതമാനം ആണ്.

7 ദിവസം മുതൽ 45 ദിവസം വരെയുള്ള ഹ്രസ്വകാല കാലയളവിൽ നിക്ഷേപിക്കുന്നതിന് 3.25 ശതമാനം മുതൽ 3.75 ശതമാനം വരെയാണ് പലിശ നിരക്ക്. അതെസമയം, കാലാവധി പൂർത്തിയാകുന്നതിന് മുൻപ് പിന്വലിക്കുകയാണെങ്കിൽ 1 ശതമാനം പിഴ ഈടാക്കുമെന്ന് ബാങ്ക് പ്രസ്താവിച്ചു. കൂടാതെ 10 കോടിക്ക് മുകളിലുള്ള ഏത് നിക്ഷേപവും ട്രഷറിയുടെ മുൻകൂർ അനുമതിക്ക് ശേഷം മാത്രമേ എടുക്കാൻ കഴിയൂ.

Read Also: എയർ ഏഷ്യയും വിസ്താരയും എയർ ഇന്ത്യയും ടാറ്റയുടെ കുടക്കീഴിൽ; ലയനം ഉടനെ

Follow Us:
Download App:
  • android
  • ios