Asianet News MalayalamAsianet News Malayalam

തുർക്കിയുടെ ഉത്തരവിന് പിന്നാലെ ഇടിഞ്ഞ് ബിറ്റ്കോയിൻ, വിമർശിച്ച് പ്രതിപക്ഷ പാർട്ടി

നിരോധന പ്രഖ്യാപനത്തിന് ശേഷം ബിറ്റ്കോയിൻ 4.6 ശതമാനം ഇടിഞ്ഞ് 60,333 ഡോളറിലെത്തി

bitcoin decline 4 percentage
Author
New York, First Published Apr 16, 2021, 8:16 PM IST

ന്യൂയോർക്ക്: ക്രിപ്റ്റോകറൻസികളും ക്രിപ്റ്റോ ആസ്തികളും വാങ്ങുന്നതിന് തുർക്കിയുടെ കേന്ദ്ര ബാങ്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ വെള്ളിയാഴ്ച ബിറ്റ്കോയിൻ നാല് ശതമാനത്തിലധികം ഇടിഞ്ഞു.

സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ക്രിപ്റ്റോകറൻസികളും മറ്റ് ഡിജിറ്റൽ ആസ്തികളും ചരക്കുകൾക്കും സേവനങ്ങൾക്കുമായി നേരിട്ടോ അല്ലാതെയോ ഉപയോഗിക്കാൻ കഴിയില്ലെന്ന് കേന്ദ്ര ബാങ്ക് ഔദ്യോ​ഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.

കഴിഞ്ഞ മാസം 16 ശതമാനത്തിലെത്തിയ പണപ്പെരുപ്പത്തിനും ലിറയുടെ മൂല്യത്തകർച്ചയ്ക്കും എതിരെ നിക്ഷേപകർ ബിറ്റ്കോയിനിൽ നിക്ഷേപം നടത്തി ആഗോള റാലിയുടെ ഭാ​ഗമായതോടെയാണ് തുർക്കി പുതിയ തീരുമാനത്തിലേക്ക് എത്തിയത്. 

നിരോധന പ്രഖ്യാപനത്തിന് ശേഷം ബിറ്റ്കോയിൻ 4.6 ശതമാനം ഇടിഞ്ഞ് 60,333 ഡോളറിലെത്തി. തുർക്കിയുടെ പ്രധാന പ്രതിപക്ഷ പാർട്ടി നടപടിയെ വിമർശിച്ചു. ബിറ്റ്കോയിനുമായി യോജിച്ച് പ്രവർത്തിക്കുന്ന നാണയങ്ങളായ എതെറിയം, എക്സ്ആർപി എന്നിവ 6% -12% വരെ കുറഞ്ഞു.

കഴിഞ്ഞ ആഴ്ച, തുർക്കിയിൽ റോൾസ് റോയ്സ്, ലോട്ടസ് കാറുകൾ എന്നിവ വിതരണം ചെയ്യുന്ന റോയൽ മോട്ടോഴ്സ് ക്രിപ്റ്റോകറൻസികളിൽ പേയ്മെന്റുകൾ സ്വീകരിക്കുന്ന നടപടിക്ക് തുടക്കം കുറിച്ചിരുന്നു. 
 

Follow Us:
Download App:
  • android
  • ios