Asianet News MalayalamAsianet News Malayalam

ഒടുവില്‍ ബോയിങ്ങിന് പണികിട്ടി !, ചരിത്ര നഷ്ടം രേഖപ്പെടുത്തി വിമാന നിര്‍മാണ ഭീമന്‍

ബോയിങ് മാക്സ് വിമാനങ്ങളുടെ നിര്‍മാണം കമ്പനി വെട്ടിക്കുറച്ചു. 52 ല്‍ നിന്ന് 42 ആയാണ് കമ്പനി നിര്‍മാണം വെട്ടിക്കുറച്ചത്. 

Boeing face historic loss in revenue
Author
New Delhi, First Published Jul 26, 2019, 10:55 AM IST

ദില്ലി: ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തി ബോയിങ് വിമാന നിര്‍മാണക്കമ്പനി. കമ്പനിയുടെ രണ്ടാം പാദത്തിലെ നഷ്ടം 290 കോടി ഡോളറാണ്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 220 കോടി രൂപ ലാഭം നേടിയിരുന്ന സ്ഥാനത്താണ് ഈ വന്‍ നഷ്ടം. 

ബോയിങ് മാക്സ് വിമാനങ്ങളുടെ നിര്‍മാണം കമ്പനി വെട്ടിക്കുറച്ചു. 52 ല്‍ നിന്ന് 42 ആയാണ് കമ്പനി നിര്‍മാണം വെട്ടിക്കുറച്ചത്. ആകെ വരുമാനം 35.1 ശതമാനം ഇടിഞ്ഞ് 1580 കോടി ഡോളറായി. ലാഭവിഹിതമായി 120 കോടി ഡോളറാണ് കമ്പനി വിതരണം ചെയ്തത്. ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചതാണ് കമ്പനിക്ക് വന്‍ തരിച്ചടിയായത്. മാക്സ് 737 ന്‍റെ സര്‍വീസ് നിര്‍ത്തിവച്ചത് മൂലം ബോയിങിന് 490 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. 
 

Follow Us:
Download App:
  • android
  • ios