Asianet News MalayalamAsianet News Malayalam

ബ്രിട്ടീഷ് പെട്രോളിയം പുതിയ സർവീസ് സെന്റർ തുടങ്ങുന്നു; രണ്ടായിരം ഇന്ത്യാക്കാർക്ക് ജോലി

ആഗോള ബിസിനസ് ഓപ്പറേഷന്റെ സർവീസ് സെന്ററാണ് പൂണൈയിൽ തുറക്കുക. അടുത്ത വർഷം ജനുവരിയോടെ ഇത് പ്രവർത്തനം തുടങ്ങും. 

british petroleum looks to set up global business service center in pune
Author
Pune, First Published Jun 18, 2020, 4:21 PM IST

പൂണൈ: ബ്രിട്ടീഷ് പെട്രോളിയം ഇന്ത്യ ആഗോള ബിസിനസ് വെട്ടിച്ചുരുക്കും. പതിനായിരം ജീവനക്കാരെ പിരിച്ചുവിടും. പൂണൈയിൽ പുതിയ സർവീസ് സെന്റർ തുറക്കും. ഇതോടെ രണ്ടായിരത്തോളം വരുന്ന ഇന്ത്യാക്കാർക്ക് ജോലി കിട്ടും. വരുംമാസങ്ങളിൽ ഇതിനുള്ള ശ്രമങ്ങൾ ആരംഭിക്കും.

വ്യാഴാഴ്ചയാണ് കമ്പനി ഇക്കാര്യങ്ങൾ പുറത്തുവിട്ടത്. ആഗോള ബിസിനസ് ഓപ്പറേഷന്റെ സർവീസ് സെന്ററാണ് പൂണൈയിൽ തുറക്കുക. അടുത്ത വർഷം ജനുവരിയോടെ ഇത് പ്രവർത്തനം തുടങ്ങും. സെന്റർ പൂർണ്ണമായ നിലയിൽ പ്രവർത്തനം തുടങ്ങുമ്പോൾ രണ്ടായിരത്തോളം പേർക്ക് ജോലി കിട്ടുമെന്നാണ് പറയുന്നത്.

ഇന്ത്യയിൽ ഓയിൽ, ഗ്യാസ്, ലൂബ്രിക്കന്റ്സ്, പെട്രോകെമിക്കൽ ബിസിനസുകളിലായി 7500 ഓളം ജീവനക്കാർ ബിപിക്കുണ്ട്. ഗ്യാസ് വിതരണ, റീട്ടെയ്ൽ, ഏവിയേഷൻ ഇന്ധനം, മൊബിലിറ്റി സൊല്യുഷൻസ് എന്നിവയിൽ റിലയൻസ് ഇന്റസ്ട്രീസുമായും കമ്പനി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios