Asianet News MalayalamAsianet News Malayalam

ഈ കാര്യം ചെയ്തില്ലെങ്കില്‍  സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യപ്പെടും, ഉപഭോക്താക്കൾ ശ്രദ്ധിക്കുക

സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍ക്കായുള്ള ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇതാ

Can govt cancel your Sukanya Samriddhi Yojana account for not following these latest guidelines?
Author
First Published Sep 19, 2024, 1:03 PM IST | Last Updated Sep 19, 2024, 1:03 PM IST

ക്രമരഹിതമായി തുറന്ന ചെറുകിട സേവിംഗ്സ് അക്കൗണ്ടുകള്‍ ക്രമപ്പെടുത്തുന്നതിനുള്ള ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ധനമന്ത്രാലയത്തിന്‍റെ സാമ്പത്തിക കാര്യ വകുപ്പ് അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇത് പ്രകാരം സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍ക്കായുള്ള ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇതാ:

മുത്തശ്ശിമാര്‍ തുറന്ന സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍

മുത്തശ്ശിമാരുടെ രക്ഷാകര്‍തൃത്വത്തിന് കീഴില്‍ തുറന്ന അക്കൗണ്ടുകള്‍ ആണെങ്കില്‍ അത് സ്വാഭാവിക രക്ഷിതാവിനോ (ജീവനുള്ള മാതാപിതാക്കള്‍) അല്ലെങ്കില്‍ നിയമപരമായ രക്ഷിതാവിനോ കൈമാറും.

കുടുംബത്തില്‍ രണ്ടിലധികം സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍

ഒരു കുടുംബത്തില്‍ രണ്ടില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ തുറന്നാല്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി തുറന്ന അക്കൗണ്ടുകളായി കണക്കാക്കി ക്രമരഹിതമായ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

സുകന്യ സമൃദ്ധി അക്കൗണ്ട്

അക്കൗണ്ട് ഉടമയുടെയും രക്ഷിതാവിന്‍റെയും പാന്‍, ആധാര്‍ വിശദാംശങ്ങള്‍, ലഭ്യമല്ലെങ്കില്‍, കാലതാമസം കൂടാതെ അത് ലഭ്യമാക്കണം

എന്താണ് സുകന്യ സമൃദ്ധി യോജന?

ഒരു പെണ്‍കുട്ടിയുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമുള്ള സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്കരിച്ച ഒരു സേവിംഗ്സ് പദ്ധതിയാണ് സുകന്യ സമൃദ്ധി

സുകന്യ സമൃദ്ധി യോജനയുടെ സവിശേഷതകള്‍ എന്തൊക്കെയാണ്?

1)വളരെ കുറഞ്ഞ തുക ഉപയോഗിച്ച് പോലും പദ്ധതിയുടെ ഭാഗമാകാം. ഏറ്റവും കുറഞ്ഞ നിക്ഷേപം പതിമാസം 250 രൂപ, പരമാവധി 1.5 ലക്ഷം.
2) സുകന്യ സമൃദ്ധിയുടെ പലിശ നിരക്ക് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 8.2% ആണ്.
3) ഒരു സുകന്യ സമൃദ്ധി അകൗണ്ട് തുറന്ന തീയതി മുതല്‍ 21 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ട് മെച്യൂര്‍ ആകും.
4) കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയാകുന്നതുവരെ മാതാപിതാക്കളോ രക്ഷിതാക്കളോ അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios