പഞ്ചസാര കയറ്റുമതിയിലെ നിയന്ത്രണങ്ങൾ നീളും. കേന്ദ്രം അനുവദിച്ച ഇളവുകൾ എന്തൊക്കെയാണെന്ന് അറിയാം  

ദില്ലി: പഞ്ചസാര കയറ്റുമതി നിയന്ത്രണം ഒരു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിന്റെ (ഡിജിഎഫ്‌ടി) ഉത്തരവിന് പിന്നാലെ ഭക്ഷ്യ പൊതുവിതരണ വകുപ്പും (ഡിഎഫ്‌പിഡി) ഉത്തരവിറക്കി. 

2021-22 സാമ്പത്തിക വർഷത്തിൽ ഏറ്റെടുത്ത കരാറുകളുടെ കയറ്റുമതി റിലീസ് ഓർഡറുകൾ (ERO) നടപ്പിലാക്കുന്നതിനുള്ള സമയപരിധി 2022 നവംബർ 30 വരെയാണ്. ചില മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി പഞ്ചസാര കയറ്റുമതി ചെയ്യുന്നതിന് മില്ലുകൾ നൽകുന്ന ഒരുതരം പെർമിറ്റാണ് ഇആർഒ.

ALSO READ : കാൻസറിന് കാരണമാകുന്ന രാസവസ്തു; ഡവ് അടക്കം അടക്കം 5 ജനപ്രിയ ബ്രാൻഡുകളെ തിരിച്ചുവിളിച്ച് യൂണിലിവർ

നിലവിൽ ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരാണ് ഇന്ത്യ. കൂടാതെ ഏറ്റവും കൂടുതൽ പഞ്ചസാര കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനവും ഇന്ത്യയ്ക്കാണ്. ബ്രസീലാണ് ഒന്നാം സ്ഥാനത്തുള്ളത്. പഞ്ചസാരയുടെ പ്രധാന ഉത്പാദകരായതിനാൽ ഇന്ത്യ കയറ്റുമതി നിയന്ത്രിക്കുന്നത് ആഗോള പഞ്ചസാര വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.

അതേസമയം, രണ്ട് ഘട്ടങ്ങളിലായി 8 ദശലക്ഷം ടൺ പഞ്ചസാര മാത്രമേ കേന്ദ്രം അനുവദിക്കൂ എന്ന റിപ്പോർട്ടുകളുണ്ട്. 6 ദശലക്ഷം ടൺ പഞ്ചസാരയായാണ് മുൻവർഷത്തെ സ്റ്റോക്കായി ഉണ്ടാകുക. എങ്കിലും രാജ്യത്തെ ആഭ്യന്തര പഞ്ചസാര ഉപഭോഗം ഏകദേശം 27.5 ദശലക്ഷം ടൺ ആണെന്ന് കണക്കാക്കപ്പെടുന്നു, ഈ വർഷം ലഭിക്കുന്ന ഉത്പാദനത്തിൽ വളർച്ചയുണ്ടയാൾ ബാക്കിയുള്ളവ കയറ്റുമതി ചെയ്യും. എന്നാൽ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. 2022-23 സീസണിൽ കയറ്റുമതിക്കുള്ള പുതിയ നയം അടുത്തയാഴ്ച മാത്രാലയം പുറത്തിറക്കിയേക്കും എന്ന റിപ്പോർട്ടുണ്ട്. പരമാവധി അനുവദനീയമായ കയറ്റുമതി ക്വാട്ട വ്യക്തമാക്കുകയും ചെയ്യും. ആദ്യഘട്ടത്തിൽ, 5 ദശലക്ഷം ടൺ കയറ്റുമതി അനുവദിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വിപണി അനുകൂലമായി തുടരുകയും മതിയായ ആഭ്യന്തര സ്റ്റോക്കുകൾ ഉണ്ടെങ്കിൽ മാത്രം രണ്ടാം ഘട്ടം അനുവദിച്ചേക്കും