Asianet News MalayalamAsianet News Malayalam

കേരള ബാങ്ക്: ധന്‍ബാദ് മാതൃക ബാങ്കുകള്‍ കേരളത്തില്‍ വരുമോ?

റിസര്‍വ് ബാങ്കും നബാര്‍ഡും ധന്‍ബാദ് ബാങ്കിന്‍റെ ഈ നടപടിയെ പന്തുണയ്ക്കുകയും ചെയ്തിരുന്നു. ധന്‍ബാദ് ബാങ്കിന്‍റെ കീഴിലെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളും അംഗങ്ങളും ആ ബാങ്കിന് കീഴില്‍ തന്നെ തുടരുകയും ചെയ്തു.

chance for dhanbad model co operative bank in Kerala
Author
Thiruvananthapuram, First Published Mar 6, 2019, 4:21 PM IST

തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തിന്‍റെ ഭാഗമായുളള പൊതുയോഗ പ്രമേയം പാസാക്കാത്ത ജില്ലാ ബാങ്കുകള്‍ക്ക് ലയിക്കാതെ ധന്‍ബാദ് മാതൃകയില്‍ പ്രത്യേക ബാങ്കായി നില്‍ക്കാന്‍ കഴിയുമെന്ന് നബാര്‍ഡ് (ദേശീയ കാര്‍ഷിക ഗ്രാമവികസന ബാങ്ക്). നേരത്തെ ജാര്‍ഖണ്ഡില്‍ സംസ്ഥാന ബാങ്ക് രൂപീകരിച്ചപ്പോള്‍ ധന്‍ബാദ് ബാങ്ക് ഈ ലയനത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. പിന്നീട് വിഷയം പരിഗണിച്ച് സുപ്രീംകോടതിയും ഹൈക്കോടതിയും ധന്‍ബാദ് ബാങ്കിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. 

റിസര്‍വ് ബാങ്കും നബാര്‍ഡും ധന്‍ബാദ് ബാങ്കിന്‍റെ ഈ നടപടിയെ പന്തുണയ്ക്കുകയും ചെയ്തിരുന്നു. ധന്‍ബാദ് ബാങ്കിന്‍റെ കീഴിലെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളും അംഗങ്ങളും ആ ബാങ്കിന് കീഴില്‍ തന്നെ തുടരുകയും ചെയ്തു. ധന്‍ബാദ് മാതൃകയില്‍ കേരളത്തിലെ ജില്ലാ ബാങ്കുകളില്‍ ഏതെങ്കിലും ലയത്തില്‍ നിന്ന് മാറി നില്‍ക്കുമോ എന്ന് ലയന പ്രമേയാവതരത്തിന് ശേഷമേ പറയാന്‍ സാധിക്കൂ. 

Follow Us:
Download App:
  • android
  • ios