Asianet News MalayalamAsianet News Malayalam

ഇന്ത്യൻ സമുദ്രോൽപന്ന കണ്ടെയ്നറുകളുടെ കസ്റ്റംസ് ക്ലിയറൻസ് ചൈനീസ് തുറമുഖങ്ങളിൽ വൈകുന്നു

ഇന്ത്യൻ സമുദ്രോൽപന്നങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരാണ് അമേരിക്കയും ചൈനയും. ഈയിടെ കൊൽക്കത്തയിൽ നിന്നും ആഡ്രയിൽ നിന്നും ചൈനയിലേക്കയച്ച മത്സ്യ പാക്കേജിന്‍റെ പുറം കവറിൽ കോവിഡ് വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. 

China delaying clearance of Indian seafood consignments
Author
Kochi, First Published Jan 28, 2021, 6:46 AM IST

കൊച്ചി: ചൈനീസ് തുറമുഖങ്ങളിൽ ഇന്ത്യൻ സമുദ്രോൽപന്ന കണ്ടെയ്നറുകളുടെ കസ്റ്റംസ് ക്ലിയറൻസ് വൈകുന്നതായി പരാതി. ഇന്ത്യയിൽ നിന്നുള്ള സമുദ്രോൽപന്ന കണ്ടെയ്നറുകൾക്ക് ചൈന കർശന കൊവിഡ് സാംപിൾ പരിശോധന നടത്തുന്നതിനാലാണ് ക്ലിയറൻസ് വൈകുന്നത്. ഉത്പന്നങ്ങൾ യഥാസമയം ഇറക്കുമതി ചെയ്യാനാവത്തതിനാൽ കോടികളുടെ നഷ്ടം നേരിട്ടതായി വ്യവസായികൾ പറയുന്നു.

ഇന്ത്യൻ സമുദ്രോൽപന്നങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരാണ് അമേരിക്കയും ചൈനയും. ഈയിടെ കൊൽക്കത്തയിൽ നിന്നും ആഡ്രയിൽ നിന്നും ചൈനയിലേക്കയച്ച മത്സ്യ പാക്കേജിന്‍റെ പുറം കവറിൽ കോവിഡ് വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇരു കന്പനികൾക്കും ചൈനയുടെ താത്കാലിക വിലക്കും നേരിടേണ്ടി വന്നു. ഇന്ത്യൻ സീ ഫുഡ് ഉത്പന്ന സാംപിളുകളുടെ പരിശോധന നിർബന്ധമായതോടെ കണ്ടെയ്നർ ക്ലിയറൻസ് 15 ദിവസത്തോളം വൈകുന്നതാണ് നിലവിലെ പ്രതിസന്ധി. 

നേരത്തെ 3 ദിവസത്തിനകം ക്ലിയറൻസ് കിട്ടിയിരുന്നു. ഉത്പന്നങ്ങൾ യഥാസമയം ചൈനയിലെ ഇറക്കുമതിക്കാർക്ക് ലഭിക്കാത്തതിനാൽ വില നൽകാതെ കണ്ടെയിനറുകൾ പിടിച്ചുവയ്ക്കുന്നതായും പരാതിയുണ്ട്. 1000 കോടി രൂപയോളം ഇതിനോടകം കൊച്ചിയിലെ വ്യവസായികളടക്കമുള്ളവർക്ക് ഈയിനത്തിൽ കിട്ടാനുണ്ട്. വിഷയത്തിൽ സീ ഫുഡ് എക്സ്പോർട്ടേയ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കേന്ദ്ര സർക്കാരിനും ചൈനീസ് എംബസിക്കും പരാതി നൽകിയിട്ടുണ്ട

ഗുജറാത്ത്, മഹാരാഷ്ട്ര മേഖലയിൽ നിന്നുള്ള കയറ്റുമതി വ്യവസായികളാണ് കൂടതൽ വലഞ്ഞത്. കണ്ടെയ്നറുകൾ തിരിച്ചെത്താൻ വൈകുന്നത് മൂലം ഷിപ്പിങ്ങ് കന്പനികൾ ചൈനയിലേയ്ക്ക് ഉത്പന്നങ്ങൾ അയക്കാനും മടിക്കുന്നു.

Follow Us:
Download App:
  • android
  • ios