തിരുവനന്തപുരം, കൊച്ചി, കോഴക്കോട് എന്നിവടങ്ങളിലെ കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പനശാലകളിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങിയത്. fl.consumerfed.in എന്ന വെബ്സൈറ്റില്‍ പണമടച്ച് മദ്യം ബുക്ക് ചെയ്യാം.

തിരുവനന്തപുരം: മദ്യത്തിന്‍റെ (liquor ) ഓണ്‍ലൈന്‍ ബുക്കിംഗ് സംസ്ഥാനത്ത് വ്യാപകമാക്കുന്നു. ബിവറേജസ് (Bevarage)കോര്‍പറേഷന് പിന്നാലെ കണ്‍സ്യൂമര്‍ഫെഡിന്‍റെ വില്‍പ്പനശാലകളിലും ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങി. ഹോം ഡെലിവറി സംവിധാനം ഉടനുണ്ടാകില്ല.

കൊവിഡ് വ്യാപന കാലത്ത് മദ്യവില്‍പ്പനശാലകളിലെ തിരക്ക് കുറക്കുന്നതിന്‍റെ ഭാഗമായാണ് ബെവ്കോ ഔട്ട്ലലെററുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചത്. വെബ്സൈറ്റില്‍ കയറി ഇശ്ടമുള്ള മദ്യം തെരഞ്ഞെടുത്ത് പണമടച്ചാല്‍ മൊബൈലി‍ല്‍ സനേദ്ശം ലഭ്ക്കും. ഔട്ലെററില പ്രത്യേക കൗണ്ടരിലെത്തി ഈ സന്ദേശം കാണിച്ചാല്‍ തിരക്കോ, ക്യൂവോ ഇല്ലാതെ മദ്യം വാങ്ങാം. ഈ പദ്ധതി വിജയിച്ച സാഹചര്യത്തിലാണ് കണ്‍സ്യൂമര്‍ഫെഡും ഓണ്‍ലൈന്‍ മദ്യ ബുക്കിംഗ് തുടങ്ങിയത്. തിരുവനന്തപുരം, കൊച്ചി, കോഴക്കോട് എന്നിവടങ്ങളിലെ കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പനശാലകളിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങിയത്. fl.consumerfed.in എന്ന വെബ്സൈറ്റില്‍ പണമടച്ച് മദ്യം ബുക്ക് ചെയ്യാം.

രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരില്‍ ലഭിക്കുന്ന സുരക്ഷകോഡ് വഴി ബുക്കിംഗ് പൂര്‍ത്തിയാക്കാം. മൈബൈലില്‍ ലഭിക്കുന്ന സന്ദേശവുമായി കണ്‍സ്യൂമര്‍ഫെഡ് ഔട്ലെററില്‍ എത്തിയാല്‍ പാക്ക് ചെയ്ത് വച്ചമദ്യം തിരക്കില്ലാതെ വാങ്ങാം. 36 വിദശമദ്യ ഔട്ലെറ്റുകളും മൂന്ന്ബിയര്‍ വില്‍പ്പനശാലകളുമാണ് കണ്സ്യൂ‍മര്‍ ഫെഡിനുള്ളത്. ഓണ്‍ലൈന്‍ മദ്യ ബുക്കിംഗ് വിജയിച്ചാല്‍ എല്ലാ ഔട്ലെറ്റുകലിലേക്ക് വ്യാപിപ്പിക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് അറിയിച്ചു. ബവ്കോയുടെ 27 വില്‍പ്പനശാലകലിലാണ് നിലവില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനമുള്ളത്. 75 ഔട്ലെറ്റുകളിലേക്ക് ഉടന്‍ വ്യാപിപ്പിക്കും. ഹോം ഡെലിവറി സംവിധാനം ആലോചിച്ചിരുന്നെങ്കിലും നിയമഭേദഗതിയടക്കമുള്ള സാങ്കേതിക തടസ്സങ്ങളും ഏതിര്‍പ്പും കണക്കിലെടുത്ത് തത്ക്കാലം വേണ്ടെന്ന് വക്കുകയായിരുന്നു.