പുതിയ വില 10335 ആയി. കേന്ദ്രമന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. 

ദില്ലി: കൊപ്രയുടെ താങ്ങുവില കൂട്ടി കേന്ദ്ര മന്ത്രിസഭ തീരുമാനം. മില്ലിംഗ് കൊപ്രയുടെ താങ്ങുവില ക്വിന്‍റലിന് 375 രൂപയും ഉണ്ട കൊപ്രയുടേത് 300 രൂപയും കൂട്ടി. ഇതോടെ കൊപ്രയുടെ വില ക്വിന്‍റലിന് യഥാക്രമം 10335 രൂപയും 10600 രൂപയുമായി കൂടും. അഗ്രികൾച്ചറൽ കോസ്റ്റസ് ആന്‍റ് പ്രൈസസ് കമ്മീഷന്‍റെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് കേന്ദ്ര മന്ത്രിസഭ തീരുമാനം.