ദില്ലി: സമഗ്രമേഖലകളിലും വലിയ ആഘാതമാണ് കൊവിഡ് വ്യാപനം രാജ്യത്തുണ്ടാക്കിയത്. സാമ്പത്തിക രംഗം തകര്‍ന്ന് തരിപ്പണമായതിന് പിന്നാലെയാണ് രൂക്ഷമായ തൊഴിൽ നഷ്ടത്തിന്റെ കണക്കുകൾ പുറത്ത് വരുന്നത്. കൊവിഡ് തൊഴിൽ മേഖലയിലുണ്ടാക്കിയതും സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ മാത്രം രാജ്യത്ത് ഒന്നര കോടി ആളുകൾക്ക് തൊഴിലില്ലാതായിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട്. 

സെന്റർ ഫോർ മോണിറ്ററിംങ്ങ് ഇന്ത്യൻ ഇക്കോണമിയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയതും കണക്കുകൾ പുറത്ത് വിട്ടതും. നിലവിലെ സാഹചര്യം രാജ്യത്തെ സാമ്പത്തിക പുനരുജ്ജീവന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നും വിലയിരുത്തലുണ്ട്. 

കൊവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപന ശേഷം മാത്രം ഇത് വരെ 23 കോടി പേർക്ക് തൊഴിൽ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. നഗരമേഖലകളിൽ തൊഴിൽ നഷ്ടമായവരുടെ ശതമാനം 18 ആയി