Asianet News MalayalamAsianet News Malayalam

രാജ്യത്ത് സ്വർണാഭരണങ്ങൾക്ക് ഒൻപത് മാസത്തെ ഏറ്റവും ഉയർന്ന ഡിസ്‌കൗണ്ട്

കേരളമടക്കം പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകി സ്വർണക്കടകൾ തുറക്കാൻ അനുമതി നൽകിയതോടെ റീടെയ്ൽ ഡിമാന്റ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Discount on gold prices in India at highest level in 9 months
Author
Delhi, First Published Jun 6, 2021, 8:50 AM IST

മുംബൈ: ഇന്ത്യയിലെ സ്വർണാഭരണ വിൽപ്പനക്കാർ ഒൻപത് മാസത്തെ ഏറ്റവും ഉയർന്ന ഡിസ്‌കൗണ്ടാണ് ഈയാഴ്ച നൽകിയത്. ഔൺസിന് 12 ഡോളർ വരെയാണ് വിലയിളവ്. തൊട്ടുമുൻപത്തെയാഴ്ച ഇത് 10 ഡോളറായിരുന്നുവെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. സെപ്തംബർ രണ്ടാം വാരത്തിന് ശേഷം ഉണ്ടായ ഏറ്റവും ഉയർന്ന വിലയിളവാണിത്.

സ്വർണവിലയിൽ നിലവിൽ 10.75 ശതമാനം ഇറക്കുമതി തീരുവയും മൂന്ന് ശതമാനം ജിഎസ്ടിയുമാണ്. കേരളമടക്കം പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകി സ്വർണക്കടകൾ തുറക്കാൻ അനുമതി നൽകിയതോടെ റീടെയ്ൽ ഡിമാന്റ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തിൽ സ്വർണ വ്യാപാരം 1855 ഡോളറിനും 1920 ഡോളറിനും ഇടയിലാവും നടക്കുകയെന്നാണ് ഈ മേഖലയിൽ നിന്നുള്ള വിദഗ്ദ്ധരുടെ വിലയിരുത്തൽ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios