മുംബൈ: ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പന ജനുവരിയിൽ 6.2 ശതമാനം ഇടിഞ്ഞ് 262,714 യൂണിറ്റായി. കഴിഞ്ഞ വർഷം ഇത് 280,091 യൂണിറ്റായിരുന്നു. വാഹന വ്യവസായ സ്ഥാപനമായ എസ്ഐഎഎം (സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ്) തിങ്കളാഴ്ച അറിയിച്ചു.

കഴിഞ്ഞ മാസം ജനുവരിയിൽ കാർ വിൽപ്പന 8.1 ശതമാനം ഇടിഞ്ഞ് 1,64,793 യൂണിറ്റായി. കഴിഞ്ഞ വർഷം ജനുവരിയിൽ ഇത് 1,79,324 യൂണിറ്റായിരുന്നുവെന്നും എസ്ഐഎഎം കണക്കുകൾ വിശദമാക്കുന്നു. 

കഴിഞ്ഞ മാസം മോട്ടോർസൈക്കിൾ വിൽപ്പന 15.17 ശതമാനം ഇടിഞ്ഞ് 8,71,886 യൂണിറ്റായി. കഴിഞ്ഞ വർഷം ഇത് 10,27,766 യൂണിറ്റായിരുന്നു.

ജനുവരിയിൽ മൊത്തം ഇരുചക്രവാഹന വിൽപ്പന 16.06 ശതമാനം ഇടിഞ്ഞ് 13,41,005 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 15,97,528 യൂണിറ്റായിരുന്നു.

വാണിജ്യ വാഹനങ്ങളുടെ വിൽപ്പന ജനുവരിയിൽ 14.04 ശതമാനം ഇടിഞ്ഞ് 75,289 യൂണിറ്റായി.

2019 ജനുവരിയിൽ 20,19,253 യൂണിറ്റുകളിൽ നിന്ന് വാഹന വിൽപ്പന 13.83 ശതമാനം ഇടിഞ്ഞ് 17,39,975 യൂണിറ്റാവുകയും ചെയ്തു.