കേന്ദ്ര സ‌ർക്കാരിനെ നിശിതമായി വിമർശിച്ച ബാല​ഗോപാൽ സംസ്ഥാന വിരുദ്ധ നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് ആരോപിച്ചു. സംസ്ഥാനങ്ങൾക്ക് ന്യായമായി നൽകേണ്ട വിഹിതം നൽകുന്നില്ലെന്നാണ് പരാതി.

തിരുവനന്തപുരം: ബജറ്റിൽ ആരോ​ഗ്യസംരക്ഷണത്തിന് പ്രാധാന്യം നൽകുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. പ്രകടന പത്രിക നടപ്പാക്കുന്നതിന് മുൻ​ഗണന നൽകുമെന്നും ധനമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിലവിൽ സാമ്പത്തിക പ്രതിസന്ധിരൂക്ഷമാണെന്നും സംസ്ഥാന ധനമന്ത്രി സമ്മതിച്ചു. 

കേന്ദ്ര സ‌ർക്കാരിനെ നിശിതമായി വിമർശിച്ച ബാല​ഗോപാൽ സംസ്ഥാന വിരുദ്ധ നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് ആരോപിച്ചു. സംസ്ഥാനങ്ങൾക്ക് ന്യായമായി നൽകേണ്ട വിഹിതം നൽകുന്നില്ലെന്നാണ് പരാതി. ഇത് വലിയ പ്രതിസന്ധിയിലേക്കാണ് സംസ്ഥാനത്തെ തള്ളിവിടുന്നതെന്ന് പറഞ്ഞ ധനമന്ത്രി നികുതി വർദ്ധനവിനുള്ള സാധ്യത തള്ളിക്കളഞ്ഞില്ല. 

ഐസക്കിൻ്റെ ആശയങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്നും പുതിയ ധനമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona