കരുതല്‍ ശേഖരത്തിന്റെ ഭാഗമായ സ്വര്‍ണ ശേഖരത്തില്‍ 64.2 കോടി് ഡോളറിന്റെ വര്‍ധനയും രേഖപ്പെടുത്തി.

ദില്ലി: തുടര്‍ച്ചയായ രണ്ടാം ആഴ്ചയിലും ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വര്‍ധന രേഖപ്പെടുത്തി. വിദേശ കറന്‍സി ആസ്തികളിലാണ് മുഖ്യമായും വര്‍ധന രേഖപ്പെടുത്തിയത്. 821.30 കോടി ഡോളറിന്റെ വര്‍ധനയോടെ വിദേശ കറന്‍സി ആസ്തികളുടെ മൂല്യം 57,981.30 കോടി ഡോളറായി. 

യൂറോ, പൗണ്ട്, യെന്‍ കറന്‍സികള്‍ ഉള്‍പ്പെടയുളള വിദേശ കറന്‍സികളുടെ ആസ്തി മൂല്യമാണിത്. സെപ്റ്റംബര്‍ മൂന്നിന് അവസാനിച്ച ആഴ്ചയില്‍ 889.5 കോടി ഡോളറിന്റെ വര്‍ധനയുമായി കരുതല്‍ ശേഖരം 64,245.30 കോടി ഡോളറിലെത്തി റെക്കോര്‍ഡ് ഉയരം രേഖപ്പെടുത്തി.

കരുതല്‍ ശേഖരത്തിന്റെ ഭാഗമായ സ്വര്‍ണ ശേഖരത്തില്‍ 64.2 കോടി് ഡോളറിന്റെ വര്‍ധനയും രേഖപ്പെടുത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona