Asianet News MalayalamAsianet News Malayalam

ജനത്തിന് ഇരട്ടപ്രഹരമായി ഇന്ധന വില, പെട്രോളിനും ഡീസലിനും ഇന്നും വില വർധിപ്പിച്ചു

കൊവിഡിന്റെ ആഘാതത്തിൽ സാമ്പത്തിക മേഖല പ്രതിസന്ധിയിൽ നിൽക്കെയുള്ള ഇന്ധന വില വർധന ജനത്തിന് ഇരട്ടപ്രഹരമാണ്

Fuel price hike for 22nd time in 37 days
Author
Thiruvananthapuram, First Published Jun 9, 2021, 6:50 AM IST

ദില്ലി: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും ആണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് വില കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില നൂറിലേക്ക് അടക്കുകയാണ്. ഇന്നത്തെ വില 97.65 രൂപ. ഡീസൽ വില 92. 60 രൂപ. കൊച്ചിയിൽ പെട്രോളിന് 95.70 രൂപയും ഡീസലിന് 92. 17 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 95.95 രൂപയും ഡീസലിന് 91. 31 രൂപയുമാണ് വില.

കൊവിഡിന്റെ ആഘാതത്തിൽ സാമ്പത്തിക മേഖല പ്രതിസന്ധിയിൽ നിൽക്കെയുള്ള ഇന്ധന വില വർധന ജനത്തിന് ഇരട്ടപ്രഹരമാണ്. സാധാരണക്കാർ ലോക്ക്ഡൗണിൽ അകപ്പെട്ട് കിടക്കുമ്പോഴാണ് ക്രമാതീതമായി വില വർധിക്കുന്നത്. ഇത് സാധാരണ ബജറ്റിനെ പോലും താളം തെറ്റിക്കുമെന്നിരിക്കെ ഇപ്പോഴത്തെ സ്ഥിതിയിൽ വരുമാനം ഇല്ലാത്ത സ്ഥിതിയിൽ ജനത്തിന് ഇത് ഇരട്ടപ്രഹരമാവും. ആഗോള വില നിലവാരത്തിലെ വർധനയാണ് ഇപ്പോഴത്തെ വില വർധനയ്ക്ക് കാരണമെന്നായിരുന്നു കേന്ദ്ര പെട്രോളിയം മന്ത്രി കഴിഞ്ഞ ദിവസം വിലവർധനവിനെ കുറിച്ച് പ്രതികരിച്ചത്.

Follow Us:
Download App:
  • android
  • ios