Asianet News MalayalamAsianet News Malayalam

Fuel Price Today| ഇന്നത്തെ ഇന്ധന വില; ജില്ല തിരിച്ച്

പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും എക്സൈസ് നികുതി കേന്ദ്രസർക്കാർ കുറച്ചതോടെ അത് ഫലത്തിൽ സാധാരണക്കാരന് എങ്ങിനെ ഗുണം ചെയ്തുവെന്നതാണ് ഈ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

Fuel price in Kerala district wise
Author
Thiruvananthapuram, First Published Nov 4, 2021, 10:43 AM IST

ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ (Petrol Diesel Excise Cut) കുറച്ചുള്ള കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം ജനത്തിന് ഭേദപ്പെട്ട നിലയിലുള്ള ആശ്വാസമായി. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കുറച്ചത്. ഇന്ധന വിലയ്ക്ക് എതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാര്‍ തീരുമാനം. ഇന്ധനത്തിന്‍റെ വാറ്റ് കുറയ്ക്കാൻ സംസ്ഥാനങ്ങളും തയ്യാറാകണമെന്ന് കേന്ദ്ര സർക്കാര്‍ ആവശ്യപ്പെട്ടു. ഇളവ് ഇന്നലെ മുതൽ നിലവിൽ വന്നെങ്കിലും ഇത് പോക്കറ്റടിക്കാരന്റെ ന്യായമാണെന്ന് പ്രതികരിച്ച കേരള ധനമന്ത്രി കെഎൻ ബാലഗോപാൽ വില കുറയ്ക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

Fuel Price Cut|'കേന്ദ്രത്തിന്റേത് പോക്കറ്റടിക്കാരന്റെ ന്യായം'; കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് മന്ത്രി

പെട്രോളിന് ലിറ്ററിന് 32 രൂപയും  ഡീസലിന് 31 രൂപയുമാണ് എക്സൈസ് തീരുവയായി കേന്ദ്രസർക്കാർ ഈടാക്കുന്നത്. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാൻ സംസ്ഥാന സർക്കാരുകളും ഇന്ധനങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന വാറ്റ് കുറക്കാന്‍ തയ്യാറാകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. മോദി സർക്കാർ 2014 ൽ അധികാരത്തിലെത്തുമ്പോൾ 9.48 രൂപയായിരുന്നു എക്സൈസ് നികുതിയെന്ന് കെഎൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി. അത് പിന്നീട് 32 രൂപ വരെ വർധിപ്പിച്ച് 10 രൂപ കുറക്കുകയാണ് ചെയ്തത്. പോക്കറ്റിലെ കാശ് മുഴുവൻ തട്ടിപ്പറിച്ച് വണ്ടിക്കൂലി തരുന്ന പോക്കറ്റടിക്കാരന്റെ ന്യായമാണ് കേന്ദ്ര സർക്കാരിന്റേതെന്നും അദ്ദേഹം വിമർശിച്ചു. കേരളം ആനുപാതികമായി വില കുറച്ചിട്ടുണ്ട്. ഇക്കാര്യം ഗൗരവമായി കാണണം. ഇപ്പോൾ കേന്ദ്രം കുറച്ചതിന്റെ അടിസ്ഥാനത്തിൽ  സംസ്ഥാനങ്ങൾക്ക് വില കുറയ്ക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇന്നത്തെ ഇന്ധന വില ജില്ല തിരിച്ച്

തിരുവനന്തപുരം
പെട്രോൾ - 106.36
ഡീസൽ - 93.47

കൊല്ലം
പെട്രോൾ - 105.64 
ഡീസൽ - 92.80

പത്തനംതിട്ട
പെട്രോൾ - 105.28
ഡീസൽ - 92.46

ആലപ്പുഴ
പെട്രോൾ - 104.67
ഡീസൽ - 91.89

കോട്ടയം
പെട്രോൾ - 104.68
ഡീസൽ - 91.90

എറണാകുളം
പെട്രോൾ - 104.15
ഡീസൽ - 91.41

തൃശൂർ
പെട്രോൾ - 104.89
ഡീസൽ - 92.09

ഇടുക്കി
പെട്രോൾ - 105.47
ഡീസൽ - 92.57

മലപ്പുറം
പെട്രോൾ - 104.92
ഡീസൽ - 92.16

പാലക്കാട്
പെട്രോൾ - 105.50
ഡീസൽ - 92.67

കോഴിക്കോട്
പെട്രോൾ - 104.48
ഡീസൽ - 91.79

വയനാട്
പെട്രോൾ - 105.80
ഡീസൽ - 92.89

കണ്ണൂർ
പെട്രോൾ - 104.56
ഡീസൽ - 91.81

കാസർകോട്
പെട്രോൾ - 105.42
ഡീസൽ - 92.62

 

Follow Us:
Download App:
  • android
  • ios