Asianet News MalayalamAsianet News Malayalam

വമ്പൻ കമ്പനികൾക്കും ഇളവില്ല, നികുതി രീതി പൊളിച്ചെഴുതാൻ ജി 7 രാജ്യങ്ങൾ

വമ്പൻ കമ്പനികൾക്ക് ഇനി ഒരു രാജ്യത്തും നികുതിയിളവില്ല. ഭീമൻ കമ്പനികളിൽനിന്ന് കുറഞ്ഞത് 15% കോർപ്പറേറ്റ് നികുതി എല്ലാ രാജ്യങ്ങളും ഉറപ്പാക്കും. ചില രാജ്യങ്ങളിലെ തീരെ കുറഞ്ഞ നികുതി രീതി അവസാനിപ്പിക്കും. 

G7 strikes deal to reform global tax system
Author
London, First Published Jun 5, 2021, 10:22 PM IST

കൊവിഡിനാനന്തര ലോകത്ത് ജനങ്ങൾക്ക് സഹായകമാകും വിധം ലോകനികുതി രീതി പൊളിച്ചെഴുതാൻ ജി 7 രാജ്യങ്ങളുടെ തീരുമാനം. ലണ്ടനിൽ ജി 7 ധനമന്ത്രിമാരുടെ സമ്മേളനത്തിൽ ആണ് ചരിത്ര തീരുമാനമുണ്ടായത്. വമ്പൻ കമ്പനികൾക്ക് ഇനി ഒരു രാജ്യത്തും നികുതിയിളവില്ല. ഭീമൻ കമ്പനികളിൽനിന്ന് കുറഞ്ഞത് 15% കോർപ്പറേറ്റ് നികുതി എല്ലാ രാജ്യങ്ങളും ഉറപ്പാക്കും. ചില രാജ്യങ്ങളിലെ തീരെ കുറഞ്ഞ നികുതി രീതി അവസാനിപ്പിക്കും. 

നികുതി കുറഞ്ഞ രാജ്യങ്ങളിൽ കൂടുതൽ ലാഭം കാണിക്കുന്ന ആഗോള കമ്പനികളുടെ രീതി തടയും. സേവനം നൽകുന്ന രാജ്യങ്ങളിൽത്തന്നെ കമ്പനികൾ നികുതി നൽകൽ നിർബന്ധമാക്കും. ഗൂഗിൾ, ആമസോൺ, ആപ്പിൾ, ഫേസ്‌ബുക്ക് അടക്കമുള്ള ഭീമന്മാരെ ശക്തമായി ബാധിക്കുന്നതാണ് പുതിയ തീരുമാനം. പുതിയ നികുതിരീതിക്ക് ഇന്ത്യ, റഷ്യ, ചൈന രാജ്യങ്ങളുടെ പിന്തുണ തേടാനും ജി 7 ഉച്ചകോടിയിൽ തീരുമാനമായി. അടുത്ത മാസം ജി20 ഉച്ചകോടിയിൽ പുതിയ തീരുമാനം അവതരിപ്പിക്കും. 

Follow Us:
Download App:
  • android
  • ios