മെയ് അ‍ഞ്ചിന് കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന പരിപാടി പുതിയ തലമുറയിലേക്കുള്ള ബിസിനസ് പൈതൃകത്തിനുള്ള വഴികൾ തുറന്ന് കാണിക്കും.

കുടുംബ വ്യവസായത്തെ അടുത്ത തലമുറയിലേക്ക് വിജയകരമായി കൈമാറാൻ ആവശ്യമായ തന്ത്രങ്ങളും മൂല്യങ്ങളും പങ്കുവെക്കുന്ന Business Conclave “The SECRETS behind Generational WEALTH – The POWER of FAMILY BUSINESS” മേയ് 5, 2025-ന് കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ നീണ്ടുനിൽക്കുന്ന ഈ ഒരു ദിന പരിപാടി, പുതിയ തലമുറയിലേക്കുള്ള ബിസിനസ് പൈതൃകത്തിനുള്ള വഴികൾ തുറന്ന് കാണിക്കും.

“കുടുംബ വ്യവസായം തലമുറകളിലേക്ക് വിജയകരമായി കൈമാറാൻ സമ്പത്ത് മാത്രം പോര. അതിന്റെ അടിസ്ഥനമായ മൂല്യങ്ങളും പ്രവർത്തന രീതി കൂടി പകർന്നുകൊടുക്കണം. ഈ വിജയത്തിന്റെ രഹസ്യങ്ങളാണ് ITCC ബിസിനസ് കോൺക്ലേവ് വെളിപ്പെടുത്തുന്നത്.” എന്ന ഐടിസിസി ചെയർമാൻ ശ്രീ അബ്ദുൽ കരീം പഴേരിയൽ പറഞ്ഞു:

വ്യവസായ മേഖലയിലെ പ്രശസ്തരും പ്രചോദനാത്മകമായ പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയവരും ഈ ബിസിനസ് conclave-ൽ സംസാരിക്കും.

മോഹൻജി – ആഗോള മനുഷ്യസേവകൻ
സന്തോഷ് ബാബു – മാനേജ്മെന്റ് ചിന്തകനും സംസ്‌കാര വിദഗ്ധനും
മധു ഭാസ്കരൻ – ബിസിനസ് തന്ത്രജ്ഞനും കോച്ചും
വി.കെ. മാധവ് മോഹൻ – മെന്ററും വളർച്ചാ വിദഗ്ധനും
സാഹല പ്രവീൻ – പ്രചോദനാത്മക പരിശീലകൻ
സി.എസ്. അഷീക്ക് എ.എം. – കോർപ്പറേറ്റ് കൺസൾട്ടന്റ്
സുരേഷ് കുമാർ – ഡിജിറ്റൽ ലെഗസി ആർകിടെക്റ്റ്

Business conclave ചർച്ച ചെയ്യുന്ന വിഷയങ്ങൾ

ബിസിനസ് പൈതൃക സംരക്ഷണം
തലമുറമാറ്റത്തിനുള്ള തന്ത്രങ്ങൾ
ബിസിനസ്സിൽ നീതിയും മൂല്യങ്ങളും
സാങ്കേതിക വിദ്യയുടെ ഊർജ്ജം
ധനകാര്യ ഭദ്രതയും നിക്ഷേപ തന്ത്രങ്ങളും

യുവതലമുറക്ക് വേണ്ടി പ്രത്യേകം സെഷനുകൾ – ബിസിനസ് ലീഡർഷിപ്പ്, നവീകരിച്ച കാഴ്ചപ്പാട് പരിപാടി, പങ്കെടുത്തവർക്ക് പ്രചോദനവും പ്രായോഗികമായ വഴികാട്ടിയും നൽകുന്ന ഒരു അപൂർവ അവസരമാകും. കുടുംബ വ്യവസായം സുസ്ഥിരവും ദീർഘകാല വിജയം ഉറപ്പുവരുത്തുന്നതുമാക്കാൻ സഹായകമായ ഈ Business conclave വ്യവസായികൾ, സംരംഭകർ, മാനേജ്മെന്റ് വിദ്യാർത്ഥികൾ, കുടുംബബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നവർ എന്നിവർക്ക് പ്രയോജനപ്പെടും.

പങ്കെടുക്കാനുള്ള രജിസ്ട്രേഷന് വിളിക്കൂ: 75929 15555 / 92495 11111, ഇമെയിൽ: info@indotransworld.org, ഓൺലൈൻ രജിസ്ട്രേഷൻ: www.indotransworld.org