മുംബൈ: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗൺ ചെയ്തതോടെ ഇന്ത്യയിലെ സ്വർണ ഇറക്കുമതി ഇടിഞ്ഞു. അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്നതും ജൂൺ മാസത്തിൽ ഇറക്കുമതി കുറയാനിടയായി. മുൻ വർഷത്തെ അപേക്ഷിച്ച് 86 ശതമാനമാണ് ഇടിവ്. 

അന്താരാഷ്ട്ര വിമാന യാത്ര നിരോധിക്കുകയും നിരവധി ജ്വല്ലറി ഷോപ്പുകൾ അടയ്ക്കുകയും ചെയ്തതാണ് ഇറക്കുമതി കുറയാൻ ഇടയാക്കിയതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി പ്രമുഖ ബിസിനസ് മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. ജൂൺ മാസത്തിൽ 11 ടൺ സ്വർണം ഇറക്കുമതി ചെയ്ത ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താവാണ് ഇന്ത്യ. 

കഴിഞ്ഞ വർഷം ഇത് 77.73 ടണ്ണായിരുന്നു. ജൂൺ മാസത്തെ ഇറക്കുമതി 608.76 മില്യൺ ഡോളറായി കുറഞ്ഞു. ഒരു വർഷം മുമ്പ് ഇത് 2.7 ബില്യൺ ഡോളറായിരുന്നു.