ഇന്ന് 22 കാരറ്റ് 916  ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4555 രൂപയും 18 കാരറ്റ്  സ്വര്‍ണ്ണത്തിന് 3765 രൂപയുമാണ് വില. പവന് 36440 രൂപയാണ് വില. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 70 രൂപയാണ് വില.

കൊച്ചി: വില കൂടിയാലും കുറഞ്ഞാലും സ്വർണം (Gold) സുരക്ഷിത നിക്ഷേപമായാണ് നാം കാണാറ്. സ്വര്‍ണ്ണവിലയിലുണ്ടാകുന്ന മാറ്റം കേരള ജനതയ്ക്ക് പ്രധാനപ്പെട്ടത് തന്നെയാണ്. സംസ്ഥാനത്ത് അഞ്ച് ദിവസത്തിന് ശേഷം സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ധന (Gold Price today). ഗ്രാമിന് 4555 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം ഇത് 4510 രൂപയായിരുന്നു. 45 രൂപയാണ് കൂടിയത്. അതിന് മുമ്പ് അഞ്ച് ദിവസത്തോളം ഗ്രാമിന് 4500 രൂപയായിരുന്നു. 4480 രൂപയായിരുന്നു ജനുവരി 12 ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില (Gold rate). പിന്നീട് 20 രൂപയുടെ വര്‍ധനയുണ്ടായ ശേഷം അഞ്ച് ദിവസത്തോളം സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടായില്ല. ഇതിന് ശേഷമാണ് കഴിഞ്ഞ രണ്ട് ദിവസമായുള്ള വർധന. 

ഇന്ന് 22 കാരറ്റ് 916 ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4555 രൂപയും 18 കാരറ്റ് സ്വര്‍ണ്ണത്തിന് 3765 രൂപയുമാണ് വില. പവന് 36440 രൂപയാണ് വില. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 70 രൂപയാണ് വില. 925 ഹാള്‍മാര്‍ക്ക്ഡ് വെള്ളിക്ക് ഒരു ഗ്രാമിന് 100 രൂപയാണ്. സ്വര്‍ണ്ണ വ്യാപാര സ്ഥാപനങ്ങളെ സംബന്ധിച്ച് ഈ വര്‍ഷം വില ഉയരുമോ കുറയുമോ എന്നതിനെക്കാള്‍ മാര്‍ക്കറ്റിനെ കുറിച്ച് വ്യക്തമായ പഠനങ്ങളുള്ള ഒരു റിസ്‌ക്ക് മാനേജ്‌മെന്റ് സംവിധാനവും ഹെഡ്ജിംഗും ഉണ്ടാവുകയും ഉയര്‍ച്ച താഴ്ച്ചകള്‍ നഷ്ടം വരുത്താത്ത രീതിയില്‍ ഉപയോഗിക്കുകയും ചെയ്യുകയാണ് പ്രധാനം. സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ ബിഐഎസ് ഹോള്‍മാര്‍ക്ക് മുദ്ര നിര്‍ബന്ധമാക്കല്‍, സ്‌പോട്ട് എക്‌ചേഞ്ച് തുടങ്ങിയ മാറ്റങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പറയുന്നു.