Asianet News MalayalamAsianet News Malayalam

കേരളത്തിലെ സ്വർണ നിരക്ക് ഉയരുന്നു, തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് വീണ്ടും 50 ലക്ഷം രൂപയിലേക്ക്

ഉയർന്ന വിലയിൽ നിന്നും 5,640 രൂപ മാത്രമാണ് ഇപ്പോഴത്തെ വ്യത്യാസം. രൂപ കരുത്തായത് കാരണം സ്വർണ വിലയിൽ വലിയ പ്രതിഫലനം കാണുന്നില്ല.
 

gold rate hike 19 may 2021
Author
Thiruvananthapuram, First Published May 19, 2021, 12:43 PM IST

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വില ഗ്രാമിന് 4,545 രൂപയും പവന് 36,360 രൂപയുമായി. അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് 1,872 ഡോളറും രൂപയുടെ വിനിമയ നിരക്ക് 73.20 ലുമാണ്.

24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് വീണ്ടും 50 ലക്ഷം രൂപയിലേക്കെത്തിയിട്ടുണ്ട്. 2020 ഓഗസ്റ്റിൽ പവൻ വില 42,000 രൂപയിലേക്കെത്തിയതിന് ശേഷം വില കുറഞ്ഞ് 32,880 രൂപ വരെ എത്തിയിരുന്നു. 9,120 രൂപയാണ് ഓഗസ്റ്റ് വിലയിൽ നിന്ന് കുറവ് രേഖപ്പെടുത്തിയിരുന്നത്.

സ്വർണം പതുക്കെ വില ഉയർന്നാണ് ഇപ്പോൾ 4,545 എന്ന വിലയിലേക്കെത്തിയത്. ഉയർന്ന വിലയിൽ നിന്നും 5,640 രൂപ മാത്രമാണ് ഇപ്പോഴത്തെ വ്യത്യാസം. രൂപ കരുത്തായത് കാരണം സ്വർണ വിലയിൽ വലിയ പ്രതിഫലനം കാണുന്നില്ല.

ലോകത്തിലെ ഏറ്റവും കൂടുതൽ സ്വർണ ഉപയോഗമുളള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ കൊവിഡ് ലോക്ഡൗൺ ആയതിനാൽ സ്വർണ വിപണി ഏതാണ്ട് പൂർണമായും നിശ്ചലാവസ്ഥയിലാണ്. ഓഹരി, റിയൽ എസ്റ്റേറ്റ് മേഖലകളും സജീവമല്ല. സ്വർണത്തിന്റെ ഊഹ കച്ചവടം സജീവമായതിനാൽ വലിയ നിക്ഷേപകർ വീണ്ടും സ്വർണത്തിൽ മുതലിറക്കുന്നുണ്ട്. ഡോളറിൽമേൽ യൂറോപ്യൻ കറൻസികൾ ആധിപത്യം നേടിയതും, പശ്ചിമേഷ്യൻ സംഘർഷങ്ങളും സ്വർണ വില ഉയരാൻ കാരണമായി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios