തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധനവ്. ഗ്രാമിന് 15 രൂപയാണ് ഇന്ന് കൂടിയത്. പവന് 120 രൂപയും വര്‍ധിച്ചു. ഗ്രാമിന് 4,390 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 35,120 രൂപയും.

ജൂണ്‍ 13 ന് ഗ്രാമിന് 4,375 രൂപയിലേക്ക് ഉയര്‍ന്ന സ്വര്‍ണ നിരക്ക് കഴിഞ്ഞ നാല് ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്നു. ട്രോയ് ഓണ്‍സിന് (31.1 ഗ്രാം) 1,727.89 ഡോളറാണ് ഇന്നത്തെ അന്താരാഷ്ട്ര സ്വര്‍ണ നിരക്ക്. 

കേരളത്തിലെ സ്വർണ വിപണിയിൽ വിൽപനക്കുറവ് പ്രകടമാണെന്നാണ് ജ്വല്ലറി ഉടമകൾ വ്യക്തമാക്കുന്നത്. മിഥുനം, കർക്കിടക മാസങ്ങളിൽ പൊതുവെ വിവാഹം കുറവാണ്. മാറ്റിവക്കപ്പെട്ട വിവാഹങ്ങളടക്കം ചിങ്ങമാസത്തിലേക്ക് മാറ്റിയതും വിൽപ്പന കുറയാൻ ഇടയാക്കി. തൊഴിൽ മേഖലകളിലെ നിശ്ചലാവസ്ഥയും, ഗൾഫിൽ നിന്നടക്കം മലയാളികളുടെ തിരിച്ചു വരവും വലിയ പ്രതിസന്ധിയാണ് സംസ്ഥാനത്ത് സൃഷ്ടിച്ചിട്ടുള്ളത്.