Asianet News MalayalamAsianet News Malayalam

Gold Rate Today| ഇന്നത്തെ സ്വർണ വില; ഒരു പവൻ സ്വർണ വില വീണ്ടും ഉയർന്നു

ഇന്നത്തെ സ്വർണ്ണവില പവന് 36800 രൂപയാണ്. 800 രൂപയുടെ വർധനവാണ് ഒരു പവൻ സ്വർണവിലയിൽ ഇന്ന് ഉണ്ടായത്. ഇന്ന് 10 ഗ്രാം 22 കാരറ്റ് സ്വർണവില 46000 രൂപയാണ്.

gold rate kerala 2021 november 18
Author
Thiruvananthapuram, First Published Nov 18, 2021, 10:35 AM IST

തിരുവനന്തപുരം: ഇന്നത്തെ സ്വർണ വില (Gold rate today) ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് വീണ്ടും ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് ഇന്നലെ സ്വർണ വില ഇടിഞ്ഞ ശേഷം ഇന്ന് വീണ്ടും വില ഉയർന്നു. ഈ മാസത്തെ മുൻ സ്വർണ വില റെക്കോർഡുകൾ തിരുത്തി മുന്നേറുന്നതാണ് സ്വർണ വിലയിലെ ട്രെൻഡ് കാണുന്നത്. 4590 രൂപയായിരുന്നു ഇന്നലത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. ഇന്നത്തെ സ്വർണവില ഗ്രാമിന് 4600 രൂപയാണ്.

അടിയന്തര ഘട്ടങ്ങളിൽ എളുപ്പത്തിൽ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമായി (Investment) സ്വർണം (gold) മാറാനുള്ള പ്രധാന കാരണം. ഇക്കാലങ്ങൾക്കിടെയുണ്ടായ വിലക്കയറ്റത്തോട് (Inflation) സാധാരണക്കാർ പൊരുതിയത് പ്രധാനമായും സ്വർണ വിലയെ ആയുധമാക്കിയാണ്. അതിനാൽ തന്നെ ഓരോ ദിവസത്തെയും സ്വർണവില (gold rate) കൂടുന്നതും കുറയുന്നതും ഉയർന്ന പ്രാധാന്യത്തോടെയാണ് ജനം കാണുന്നത്.

നവംബർ 13, 14 തീയതികളിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4610 രൂപയായിരുന്നു വില. നവംബർ 15 ന് സ്വർണ വില 4590 രൂപയായി ഇടിഞ്ഞു. എന്നാൽ നവംബർ 16 ന് വീണ്ടും വില വർധിച്ച് ഈ മാസത്തെ ഏറ്റവും ഉയർന്ന പുതിയ നിരക്കായ 4615ൽ എത്തി. ഇന്നലെ വില വീണ്ടുമിടിഞ്ഞ് കഴിഞ്ഞ ദിവസത്തെ 4590 രൂപയിലെത്തി. ഇന്ന് വീണ്ടും ഗ്രാമിന് 10 രൂപ ഉയർന്നു. സ്വർണ വില ഉയർന്ന് നിൽക്കുന്നത് സ്വർണ്ണത്തിൽ നിക്ഷേപിച്ചവർക്ക് വലിയ പ്രതീക്ഷയാണ്.

ഇന്നത്തെ സ്വർണ്ണവില പവന് 36800 രൂപയാണ്. 800 രൂപയുടെ വർധനവാണ് ഒരു പവൻ സ്വർണവിലയിൽ ഇന്ന് ഉണ്ടായത്. ഇന്ന് 10 ഗ്രാം 22 കാരറ്റ് സ്വർണവില 46000 രൂപയാണ്. ഇതേ വിഭാഗത്തിൽ ഇന്നലത്തെ സ്വർണവില 45900 രൂപയായിരുന്നു. 100 രൂപയുടെ വ്യത്യാസമാണ് ഈ വിഭാഗത്തിൽ ഇന്നത്തെ സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്.

24 കാരറ്റ് വിഭാഗത്തിൽ ഒരു ഗ്രാമിന് ഇന്നലത്തെ സ്വർണ വില 5007 രൂപയായിരുന്നു. 5015 രൂപയാണ് ഇതേ വിഭാഗത്തിൽ ഇന്നത്തെ സ്വർണവില. എട്ട് രൂപയുടെ വർധനവാണ് ഒരു ഗ്രാം സ്വർണ വിലയിൽ ഇന്ന് ഉണ്ടായത്. എട്ട് ഗ്രാം 24 കാരറ്റ് സ്വർണ വില ഇന്ന് 40120 രൂപയാണ്. 40056 രൂപയായിരുന്നു ഇന്നലത്തെ ഇതേ വിഭാഗത്തിലെ സ്വർണവില. 64 രൂപയുടെ വർധന ഇന്നത്തെ സ്വർണ വിലയിൽ ഉണ്ടായി. ഇതേ വിഭാഗത്തിൽ പത്ത് ഗ്രാം സ്വർണത്തിന്റെ ഇന്നലത്തെ വില 50070 രൂപയാണ്. 50150 രൂപയാണ് ഇതേ വിഭാഗത്തിൽ ഇന്നത്തെ സ്വർണവില. ഇന്നത്തെ സ്വർണവില 80 രൂപ ഉയർന്നു.

മുകളിൽ പറഞ്ഞിരിക്കുന്ന സ്വർണവിലയിൽ ജിഎസ്ടി, പണിക്കൂലി തുടങ്ങിയ ഘടകങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിൽ പല സ്വർണാഭരണ ശാലകളും വ്യത്യസ്ത നിരക്കുകളിലാണ് സ്വർണം വിൽക്കുന്നത് എന്നതിനാൽ ഉപഭോക്താക്കൾ ജ്വല്ലറികളിലെത്തുമ്പോൾ ഇന്നത്തെ സ്വർണ വില ചോദിച്ച് മനസിലാക്കണം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സ്വർണവിലയിൽ വർധനവും ഇടിവുമുണ്ടായി. ആഭരണം വാങ്ങാൻ പോകുന്നവർ ഹാൾമാർക്കുള്ള സ്വർണം തന്നെ വാങ്ങാൻ ശ്രമിക്കുക. ഹോൾമാർക്ക് ഉള്ളതും ഇല്ലാത്തതുമായ സ്വർണത്തിന്റെ വിലയിൽ വ്യത്യാസമുണ്ടാവില്ല. സ്വർണാഭരണ ശാലകൾ ഹോൾമാർക്ക് സ്വർണമേ വിൽക്കാവൂ എന്ന് നിയമമുണ്ട്. ഇതിന് കാരണം ഹോൾമോർക്ക് സ്വർണത്തിന്റെ ഗുണമേന്മയിലുള്ള ഉറപ്പാണ്. അതിനാൽ ആഭരണം വാങ്ങുമ്പോൾ ഹാൾമാർക്ക് മുദ്രയുണ്ടെന്ന് ഉറപ്പുവരുത്തുക.

Follow Us:
Download App:
  • android
  • ios