Asianet News MalayalamAsianet News Malayalam

സര്‍ക്കാര്‍ ഓഫീസുകള്‍ ഡിജിറ്റലാകാന്‍ പോകുന്നു: പുതിയ സംവിധാനം ഈ ബാങ്കുമായി ചേര്‍ന്ന്

കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ചുളള അന്തിമ കരാറിന് സര്‍ക്കാര്‍ അനുമതി നല്‍കി. ഈ സേവനം എല്ലാ വകുപ്പുകള്‍ക്കും പ്രയോജനപ്പെടുത്താമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

government fees will be paid through e poss
Author
Thiruvananthapuram, First Published Jul 25, 2019, 1:05 PM IST

തിരുവനന്തപുരം: ഇനി സര്‍ക്കാര്‍ സേവനങ്ങള്‍ക്കുളള ഫീസുകള്‍ അടയ്ക്കാന്‍ ക്രെഡിറ്റ് കാര്‍ഡോ, സെബിറ്റ് കാര്‍ഡോ മതി. ഫെഡറല്‍ ബാങ്കും ട്രഷറി വകുപ്പു ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായി ഫെഡറല്‍ ബാങ്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ ഇ- പോസ് യന്ത്രങ്ങള്‍ സൗജന്യമായി സ്ഥാപിക്കും. 

കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ചുളള അന്തിമ കരാറിന് സര്‍ക്കാര്‍ അനുമതി നല്‍കി. ഈ സേവനം എല്ലാ വകുപ്പുകള്‍ക്കും പ്രയോജനപ്പെടുത്താമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മറ്റ് ബാങ്കുകളും ട്രഷറിയെ സമീപിച്ചാല്‍ സര്‍ക്കാരിന്‍റെ അനുമതിയോടെ അവയെയും ഉള്‍പ്പെടുത്താന്‍ ട്രഷറി ഡയറക്ടര്‍ക്ക് അനുമതി ലഭിച്ചു. 

Follow Us:
Download App:
  • android
  • ios