Asianet News MalayalamAsianet News Malayalam

കേന്ദ്രം നിയന്ത്രണം നീക്കി; ഇനി വെന്റിലേറ്ററുകൾ യഥേഷ്ടം കയറ്റുമതി ചെയ്യാം

എല്ലാവിധ വെന്റിലേറ്ററുകളുടെയും കയറ്റുമതിക്കുള്ള നിയന്ത്രണം കേന്ദ്രസർക്കാർ എടുത്തുകളഞ്ഞു. ആഗോളതലത്തിൽ വെന്റിലേറ്ററുകളുടെ ഇപ്പോഴത്തെ ദൗർലഭ്യം കണക്കിലെടുത്ത് ഇന്ത്യൻ നിർമ്മാതാക്കൾക്ക് അനുകൂലമായ അവസരം ഉണ്ടാക്കുകയാണ് ലക്ഷ്യം.

Govt lifts export ban on all ventilators
Author
Kerala, First Published Aug 5, 2020, 4:37 PM IST

ദില്ലി: എല്ലാവിധ വെന്റിലേറ്ററുകളുടെയും കയറ്റുമതിക്കുള്ള നിയന്ത്രണം കേന്ദ്രസർക്കാർ എടുത്തുകളഞ്ഞു. ആഗോളതലത്തിൽ വെന്റിലേറ്ററുകളുടെ ഇപ്പോഴത്തെ ദൗർലഭ്യം കണക്കിലെടുത്ത് ഇന്ത്യൻ നിർമ്മാതാക്കൾക്ക് അനുകൂലമായ അവസരം ഉണ്ടാക്കുകയാണ് ലക്ഷ്യം.

ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിന്റേതാണ് നടപടി. മാർച്ച് 24 നാണ് ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് വെന്റിലേറ്റർ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. കൊറോണ വൈറസ് ലോകമാകെ വൻതോതിൽ പടർന്നുപിടിച്ച സാഹചര്യത്തിലായിരുന്നു തീരുമാനം. 

ഓഗസ്റ്റ് ഒന്നിന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ കയറ്റുമതിക്കുള്ള നിയന്ത്രണം നീക്കണമെന്ന ആവശ്യം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആവശ്യപ്പെട്ടു. ഇത് മന്ത്രിസഭ അംഗീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് കുറയുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം എന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു.

രാജ്യത്ത് നിലവിൽ 20 ഓളം വെന്റിലേറ്റർ നിർമ്മാതാക്കളാണ് ഉള്ളത്. കൊറോണ വൈറസ് വ്യാപനം രാജ്യത്തിന് ഭീഷണിയായ ആദ്യ ഘട്ടത്തിൽ തന്നെ വെന്റിലേറ്ററുകളുടെ ദൗർലഭ്യം പരിഹരിക്കാൻ ശ്രമം തുടങ്ങിയിരുന്നു. ഇതോടെ വെന്റിലേറ്റർ ഉൽപ്പാദനം വൻതോതിൽ വർധിക്കുകയും ചെയ്തു. വെന്റിലേറ്റർ കയറ്റുമതി സാധ്യമായാൽ ഇന്ത്യൻ നിർമ്മാതാക്കൾക്ക് ആഗോള തലത്തിൽ മികച്ച നേട്ടമുണ്ടാക്കാനാവും എന്നാണ് പ്രതീക്ഷ.
 

Follow Us:
Download App:
  • android
  • ios