മുംബൈ: പ്രമുഖ ഭവന വായ്പ സ്ഥാപനമായ എച്ച്ഡിഎഫ്സി വായ്പാപലിശ നിരക്കുകള്‍ കുറച്ചു. 0.10 ശതമാനത്തിന്‍റെ കുറവാണ് ഭവന വായ്പകള്‍ക്ക് വന്നത്. പലിശാ ഇളവുകള്‍ നിലവിലുളള ഇടപാടുകാര്‍ക്കും ബാധകമാണ്.

30 ലക്ഷം രൂപ വരെയുളള വായ്പകള്‍ക്ക് പലിശാ നിരക്ക് ഇനി മുതല്‍ 8.50 ശതമാനമാണ്. 30 ലക്ഷം മുതല്‍ 75 ലക്ഷം വരെയുളള വായ്പകള്‍ക്ക് പലിശാ നിരക്ക് 8.85 ശതമാനവും, 75 ലക്ഷത്തിന് മുകളിലുളള വായ്പകള്‍ക്ക് 8.90 ശതമാനവുമായിരിക്കും പലിശ.