മുംബൈ: രാജ്യത്തെ കമ്പനി സെക്രട്ടറിമാരുടെ സേവനങ്ങൾ ഇനിമുതൽ കൂടുതൽ സുതാര്യമാകും. ഇതിനായുള്ള നടപടികൾ സ്വീകരിച്ചതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ അറിയിച്ചു. കമ്പനി സെക്രട്ടറിമാരുടെ നിയമനങ്ങൾ കൂടുതൽ സുതാര്യമാക്കുവാനും പ്രവർത്തന കാലയളവ് നിരീക്ഷിക്കുവാനും ഇസിഎസ്എന്‍ നമ്പര്‍ ഏർപ്പെടുത്തി. 

കമ്പനി സെക്രട്ടറി ഉദ്യോഗത്തെപ്പറ്റി ബോധവൽക്കരണം നടത്താൻ അന്താരാഷ്ട്ര കൊമേഴ്സ് ഒളിമ്പ്യയാഡ് നടത്താനും തീരുമാനമായിട്ടുണ്ട്.