Asianet News MalayalamAsianet News Malayalam

ഐഡിബിഐ ബാങ്ക് സ്വകാര്യവൽക്കരിക്കും, ഓഹരി വിറ്റഴിക്കലിന് അനുമതി നൽകി കേന്ദ്രസർക്കാർ

എൽഐസിയാണ് നിലവിൽ ഐഡിബിഐ ബാങ്കിന്റെ പ്രൊമോട്ടർ, കേന്ദ്ര സർക്കാരാണ് ബാങ്കിന്റെ കോ- പ്രൊമോട്ടർ.
 

idbi bank privatization
Author
New Delhi, First Published May 5, 2021, 5:22 PM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ ക്യാബിനറ്റ് കമ്മിറ്റി ഐഡിബിഐ ബാങ്കിന്റെ മാനേജ്മെന്റ് നിയന്ത്രണം കൈമാറുന്നതിനൊപ്പം തന്ത്രപരമായ ഓഹരി വിറ്റഴിക്കലിന് തത്വത്തിൽ അനുമതി നൽകി.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി കൂടിയാലോചിച്ച ശേഷമാകും നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുക. സർക്കാരിന്റെയും എൽഐസിയുടെയും എത്ര ശതമാനം ഓഹരികൾ വിൽക്കണമെന്ന് ഈ കൂടിയാലോചനകൾക്ക് ശേഷമാകും തീരുമാനിക്കുകയെന്ന് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. 

ഐഡിബിഐ ബാങ്കിലെ മാനേജ്മെൻറ് നിയന്ത്രണം ഉപേക്ഷിച്ച് എൽഐസി ബോർഡ് നേരത്തെ ഓഹരി ലയിപ്പിക്കുന്നതിന് അംഗീകാരം നൽകിയിരുന്നു. ഐഡിബിഐ ബാങ്കിന്റെ 94 ശതമാനത്തിലധികം ഓഹരി കേന്ദ്ര സർക്കാരിന്റെയും എൽഐസിയു‌ടെയും കൈവശമാണ്. കേന്ദ്ര സർക്കാരിന് 45.48 ശതമാനവും എൽഐസിക്ക് 49.24 ശതമാനവും ഓഹരി വിഹിതം ബാങ്കിലുണ്ട്. 

എൽഐസിയാണ് നിലവിൽ ഐഡിബിഐ ബാങ്കിന്റെ പ്രൊമോട്ടർ, കേന്ദ്ര സർക്കാരാണ് ബാങ്കിന്റെ കോ- പ്രൊമോട്ടർ.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios