Asianet News MalayalamAsianet News Malayalam

നഴ്‌സുമാര്‍ക്ക് 10 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുകളുമായി ഐഎച്ച്എം

നഴ്‌സിംഗില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദം നല്‍കുന്ന ഓസ്‌ട്രേലിയയിലെ ഏക സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമെന്ന ബഹുമതി കരസ്ഥമാക്കിയ സ്ഥാപനമാണ് ഐഎച്ച്എം

IHM nurses scholarships
Author
Kochi, First Published May 12, 2021, 1:23 PM IST

ഓസ്‌ട്രേലിയയിലെ വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് മാനേജ്‌മെന്റ് (ഐഎച്ച്എം) ഇന്ത്യയില്‍ നിന്നുള്ള 1000 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും, നഴ്‌സുമാര്‍ക്കും 10 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നു. മഹാമാരിയുടെ കാലത്ത് നല്‍കിയ, നല്‍കുന്ന സേവനത്തിനും, പ്രതിബദ്ധതക്കും ഉള്ള അംഗീകാരമായാണ് ഈ തീരുമാനം. മൂന്നു പാത്‌വേ പ്രോഗ്രാമുകളില്‍ നിന്നും തങ്ങള്‍ക്ക് സൗകര്യപ്രദമായ തെരഞ്ഞെടുക്കാന്‍ അവസരമുള്ള 'ഗേറ്റ് വേ ടു ഗ്ലോബല്‍ നഴ്‌സിംഗ്’ എന്ന പദ്ധതിയില്‍ ചേരുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കുക. സ്വജീവനു നേരെയുള്ള ആപത്തിനെ അവഗണിച്ച് കോവിഡ്-19 നെ നേരിടുന്നതില്‍ നഴ്‌സുമാരും മറ്റുള്ള ആരോഗ്യ പ്രവര്‍ത്തകരും  പുലര്‍ത്തിയ അര്‍പ്പണബോധവും, ആത്മാര്‍ത്ഥയും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ആദരം അര്‍ഹിക്കുന്നു, ലോക നഴ്‌സിംഗ് ദിനത്തിന്റെ മുന്നോടിയായി  പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഐഎച്ച്എം സ്ഥാപകനും, മാനേജിംഗ് ഡയറക്ടറുമായ  ബിജോ പറഞ്ഞു. 'ആദരത്തിന്റെ ഭാഗമാണ് സ്‌കോളര്‍ഷിപ്പുകള്‍. സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിന്റെ മാനദണ്ഡങ്ങളും, മറ്റുള്ള വിശദാംശങ്ങളും ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കും', അദ്ദേഹം പറഞ്ഞു. പദ്ധതി അനുസരിച്ച് കോഴ്‌സില്‍ ചേരുന്ന ഒരു നഴ്‌സിംഗ് വിദ്യാര്‍ത്ഥിക്ക് 2,000ഡോളര്‍ സ്‌കോളര്‍ഷിപ്പായി ലഭിക്കും.  

നഴ്‌സിംഗില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദം നല്‍കുന്ന ഓസ്‌ട്രേലിയയിലെ ഏക സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമെന്ന ബഹുമതി അടുത്തിടെ കരസ്ഥമാക്കി ചരിത്രം സൃഷ്ടിച്ച സ്ഥാപനമാണ് ഐഎച്ച്എം. ആസ്‌ത്രേലിയിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയില്‍ വേരുകളുള്ള ഒരു വ്യക്തി ആദ്യമായി തുടങ്ങിയതും, വിജയകരമായി നടത്തുന്നതുമായ ഏകസ്ഥാപനമാണ് ഐഎച്ച്എം. പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്‌സ് നടത്തുന്നതിനുള്ള അനുമതി ലഭിച്ചതിന്റെ ആഘോഷം ഐഎച്ച്എം-ന്റെ നോര്‍ത്ത് മെല്‍ബണിലെ ക്യാംപസില്‍ ഏപ്രില്‍ 16-ന് നടന്നു. 'ആരോഗ്യ ശാസ്ത്രമേഖലയില്‍ ഉന്നത നിലവാരമുള്ള, വിദ്യാര്‍ത്ഥി കേന്ദ്രിതവും, പ്രാപ്യവുമായ പഠന സൗകര്യം ഉറപ്പു വരുത്തുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്‌സുകള്‍ക്ക് ലഭിച്ച അംഗീകാരം ഞങ്ങളുടെ ലക്ഷ്യം ശരിയായ ദിശയിലായിരുന്നുവെന്ന് വ്യക്തമാക്കുന്നു', ആഘോഷങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ച ബിജോ പറഞ്ഞു. ഈ മഹാമാരിയുടെ കാലത്ത് 1,500 നഴ്‌സുമാര്‍ ഐഎച്ച്എം-ല്‍ നിന്നും ഗ്രാഡുവേറ്റ് ചെയ്യുകയും, ആസ്‌ത്രേലിയയെ രോഗത്തിന്റെ പിടിയില്‍ നിന്നും മോചിപ്പിക്കുന്നതിന് ഗണ്യമായ സംഭാവന നല്‍കുകയും ചെയ്തുവെന്ന് ഞങ്ങള്‍ അഭിമാനപൂര്‍വ്വം അറിയിക്കുന്നു', യോഗത്തെ അഭിസംബോധന ചെയ്ത ഐഎച്ച്എം സിഇഒ ഡോ. ഫിലിപ്പ് ബ്രൗണ്‍ പറഞ്ഞു. 'അന്തര്‍ദേശീയ തലത്തിലും, എപിഎച്ച്ആര്‍എ തലത്തിലും ക്വാളിഫൈ ചെയ്യുവാന്‍ നഴ്‌സുമാരെ സഹായിക്കാന്‍ ലഭിക്കുന്ന ഈ അവസരത്തപ്പറ്റി ഞങ്ങള്‍ തികഞ്ഞ ആവേശത്തിലാണ്. ആരോഗ്യപരിപാലന മേഖല കൂടുതല്‍ മെച്ചപ്പെടുന്നതിനും, നഴ്‌സുമാര്‍ക്ക് പ്രൊഫഷണലായി കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ ലഭ്യമാവുന്നതിനും ഈ അവസരം പ്രയോജനപ്പെടും', അദ്ദേഹം ചൂണ്ടിക്കാട്ടി. 

        
ഐഎച്ച്എമ്മിന്റെ മാസ്റ്റര്‍ ഓഫ് നഴ്‌സിംഗ് കോഴ്‌സ് നഴ്‌സുമാര്‍ക്ക് അവരുടെ വിഷയത്തില്‍ ആഴത്തിലുള്ള അറിവ് ലഭ്യമാക്കുന്നതിനൊപ്പം വൈദഗ്ധ്യം അങ്ങേറ്റം മെച്ചപ്പെടുത്തുന്നതിനുതകുന്ന വിചിന്തന ശേഷിയും, വിലയിരുത്തലും, പരിശോധനയും നടത്തുന്നതിനുള്ള കഴിവ് വികസിപ്പിക്കുന്നു. അന്താരാഷ്ട്ര തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക്  ആരോഗ്യപരിലാന സംവിധാനത്തിനുള്ളില്‍ നിന്നും പ്രായോഗിക പരിശീലനം ലഭ്യമാക്കുന്ന എട്ട് ക്രെഡിറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രൊഫഷണല്‍ എക്‌സ്പീരിയന്‍സ് പ്ലെയ്‌സ്‌മെന്റ് (പെപ്) എന്ന പ്രോഗ്രമാണ് പിജി കോഴ്‌സിന്റെ നിര്‍ണ്ണായക ഘടകം.

അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക്, വിശേഷിച്ചും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക്, ലഭിക്കുന്ന മറ്റൊരു മെച്ചം ഗവേഷണവും, പ്രൊജക്ടുമായി ബന്ധപ്പെട്ട മേഖലകളും, ക്ലിനിക്കല്‍ മേഖലയില്‍ ഉയര്‍ന്ന സാധ്യതകളുമാണ്. പിഎച്ച്ഡി പോലുള്ള ഉന്നത ബിരുദങ്ങള്‍ക്കുള്ള സാധ്യതകള്‍ ഇവമൂലം സാധ്യമാവുന്നു. ഗേറ്റ്‌വേ ടു ഗ്ലോബല്‍ നഴ്‌സിംഗ് പ്രോഗ്രാമിന്റെ ഭാഗമാകുന്നവര്‍ക്ക് അമേരിക്ക, കാനഡ, യുകെ, അയര്‍ലണ്ട്, യൂറോപ്പ്, ആസ്‌ത്രേലിയ, ന്യൂസിലാണ്ട് തുടങ്ങിയ രാജ്യങ്ങള്‍   കോവിഡ് മഹാമാരിക്ക് ശേഷം സാധാരണ നില കൈവരിക്കുമ്പോള്‍ തൊഴിലവസരങ്ങള്‍   ലഭ്യമാവും. ആസ്‌ത്രേലിയ അതിര്‍ത്തികള്‍ തുറക്കുമ്പോള്‍ ഐഎച്ച്എം ഓസ്‌ട്രേലിയയില്‍ പാത്‌വേക്കാര്‍ക്ക് മാസ്റ്റര്‍ ഓഫ് നഴ്‌സിംഗ് തുടരാവുന്നതാണ്. ഐഎച്ച്എമ്മിന്റെ മാസ്റ്റര്‍ ഓഫ് നഴ്‌സിംഗ് കോഴ്‌സ് നഴ്‌സുമാര്‍ക്ക് അവരുടെ വിഷയത്തില്‍ ആഴത്തിലുള്ള അറിവ് ലഭ്യമാക്കുന്നതിനൊപ്പം വൈദഗ്ധ്യം അങ്ങേറ്റം മെച്ചപ്പെടുത്തുന്നതിനുതകുന്ന വിചിന്തന ശേഷിയും, വിലയിരുത്തലും, പരിശോധനയും നടത്തുന്നതിനുള്ള കഴിവ് വികസിപ്പിക്കുന്നു. അന്താരാഷ്ട്ര തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക്   ആസ്‌ത്രേലിയന്‍ ആരോഗ്യപരിലാന സംവിധാനത്തിനുള്ളില്‍ നിന്നും പ്രായോഗിക പരിശീലനം ലഭ്യമാക്കുന്ന എട്ട് ക്രെഡിറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രൊഫഷണല്‍ എക്‌സ്പീരിയന്‍സ് പ്ലെയ്‌സ്‌മെന്റ് (പെപ്) എന്ന പ്രോഗ്രമാണ് പിജി കോഴ്‌സിന്റെ നിര്‍ണ്ണായക ഘടകം.

അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക്, വിശേഷിച്ചും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക്, ലഭിക്കുന്ന മറ്റൊരു മെച്ചം ഗവേഷണവും, പ്രൊജക്ടുമായി ബന്ധപ്പെട്ട മേഖലകളും, ക്ലിനിക്കല്‍ മേഖലയില്‍ ഉയര്‍ന്ന സാധ്യതകളുമാണ്. പിഎച്ച്ഡി പോലുള്ള ഉന്നത ബിരുദങ്ങള്‍ക്കുള്ള സാധ്യതകള്‍ ഇവമൂലം സാധ്യമാവുന്നു. ഗേറ്റ്‌വേ ടു ഗ്ലോബല്‍ നഴ്‌സിംഗ് പ്രോഗ്രാമിന്റെ ഭാഗമാകുന്നവര്‍ക്ക് അമേരിക്ക, കാനഡ, യുകെ, അയര്‍ലണ്ട്, യൂറോപ്പ്, ആസ്‌ത്രേലിയ, ന്യൂസിലാണ്ട് തുടങ്ങിയ രാജ്യങ്ങള്‍   കോവിഡ് മഹാമാരിക്ക് ശേഷം സാധാരണ നില കൈവരിക്കുമ്പോള്‍ തൊഴിലവസരങ്ങള്‍   ലഭ്യമാവും. ആസ്‌ത്രേലിയ അതിര്‍ത്തികള്‍ തുറക്കുമ്പോള്‍ ഐഎച്ച്എം ഓസ്‌ട്രേലിയയില്‍ പാത്‌വേക്കാര്‍ക്ക് മാസ്റ്റര്‍ ഓഫ് നഴ്‌സിംഗ് തുടരാവുന്നതാണ്. ഓസ്‌ട്രേലിയയില്‍ പിജി പ്രോഗ്രം ചെയ്യാന്‍ ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് വിദ്യാര്‍ത്ഥി വിസ ലഭിക്കുന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് ഓസ്‌ട്രേലിയയില്‍ പഠിക്കുന്നതിനും, താമസിക്കുന്നതിനുമുള്ള അവസരം ലഭിക്കുന്നു. രണ്ടാഴ്ചയില്‍ 40-മണിക്കൂര്‍ പാര്‍ട്ട് ടൈമായി ജോലി ചെയ്യുന്നതിനും അനുവാദമുണ്ട്. മാസ്‌റ്റേഴ്‌സ് പ്രോഗ്രാമിന് ചേരുന്ന ഇന്ത്യന്‍ നഴ്‌സിന് കുടുബത്തിലുള്ളവരെ ഓസ്‌ട്രേലിയയില്‍ കൊണ്ടുവരുന്നതിനും, അവര്‍ക്ക് മാസ്‌റ്റേഴ്‌സ് കോഴ്‌സ് പൂര്‍ത്തിയാവുന്നതുവരെ അവിടെ ജോലി ചെയ്യുന്നതിനും സാധിക്കും.
.
ഇന്ത്യയില്‍ നിന്നും നഴ്‌സിംഗില്‍ ബിരുദമുള്ളവര്‍ക്കെല്ലാം പിജി കോഴ്‌സിന് അപേക്ഷിക്കാം. ഇന്ത്യയില്‍ നിന്നുള്ള ഡിപ്ലോമക്കാര്‍ക്കും ഐഎച്ച്എം-ന്റെ പിജി കോഴ്‌സിന്   ചേരാവുന്നതാണ്. ഡിഗ്രിയില്ലാതെ പിജി കോഴ്‌സിന് ചേരാന്‍ കഴിയും. ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് ഡിപ്ലോമക്കാര്‍ക്ക് ഏറ്റവും വേഗത്തില്‍ പിജി ഡിഗ്രി ലഭിക്കുന്നതിനുളള അവസരമാണിത്. നഴ്‌സിംഗില്‍ പിജി ഡിഗ്രി കൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്. ടീച്ചിംഗിനുള്ള അവസരം മുതല്‍ യൂണിറ്റ് മാനേജര്‍ തസ്തിക വരെ അതില്‍പ്പെടുന്നു. പിജി ഡിപ്ലോമ തലം മുതല്‍ പഠിപ്പിക്കുവാനുള്ള അനുമതി ലഭിക്കുന്നു. യൂണിറ്റ് മാനേജര്‍ നേതൃത്വപരമായ ജോലിയാണ്. വര്‍ഷം 60-80 ലക്ഷം രൂപ വരെ ഈ വിഭാഗത്തിലുള്ളവര്‍ക്ക് ശമ്പളം ലഭിക്കുന്നു.

പിജി പ്രോഗ്രം ചെയ്യാന്‍ ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് വിദ്യാര്‍ത്ഥി വിസ ലഭിക്കുന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് ഓസ്‌ട്രേലിയയില്‍ പഠിക്കുന്നതിനും, താമസിക്കുന്നതിനുമുള്ള അവസരം ലഭിക്കുന്നു. രണ്ടാഴ്ചയില്‍ 40-മണിക്കൂര്‍ പാര്‍ട്ട് ടൈമായി ജോലി ചെയ്യുന്നതിനും അനുവാദമുണ്ട്. മാസ്‌റ്റേഴ്‌സ് പ്രോഗ്രാമിന് ചേരുന്ന ഇന്ത്യന്‍ നഴ്‌സിന് കുടുബത്തിലുള്ളവരെ ആസ്‌ത്രേലിയിലേക്കു കൊണ്ടുവരുന്നതിനും, അവര്‍ക്ക് മാസ്‌റ്റേഴ്‌സ് കോഴ്‌സ് പൂര്‍ത്തിയാവുന്നതുവരെ അവിടെ ജോലി ചെയ്യുന്നതിനും സാധിക്കും.
ഇന്ത്യയില്‍ നിന്നും നഴ്‌സിംഗില്‍ ബിരുദമുള്ളവര്‍ക്കെല്ലാം പിജി കോഴ്‌സിന് അപേക്ഷിക്കാം. ഇന്ത്യയില്‍ നിന്നുള്ള ഡിപ്ലോമക്കാര്‍ക്കും ഐഎച്ച്എം-ന്റെ പിജി കോഴ്‌സിന്   ചേരാവുന്നതാണ്. ഡിഗ്രിയില്ലാതെ പിജി കോഴ്‌സിന് ചേരാന്‍ കഴിയും. ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് ഡിപ്ലോമക്കാര്‍ക്ക് ഏറ്റവും വേഗത്തില്‍ പിജി ഡിഗ്രി ലഭിക്കുന്നതിനുളള അവസരമാണിത്. നഴ്‌സിംഗില്‍ പിജി ഡിഗ്രി കൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്. ടീച്ചിംഗിനുള്ള അവസരം മുതല്‍ യൂണിറ്റ് മാനേജര്‍ തസ്തിക വരെ അതില്‍പ്പെടുന്നു. പിജി ഡിപ്ലോമ തലം മുതല്‍ പഠിപ്പിക്കുവാനുള്ള അനുമതി ലഭിക്കുന്നു. യൂണിറ്റ് മാനേജര്‍ നേതൃത്വപരമായ ജോലിയാണ്. വര്‍ഷം 60-80 ലക്ഷം രൂപ വരെ ഈ വിഭാഗത്തിലുള്ളവര്‍ക്ക് ശമ്പളം ലഭിക്കുന്നു.

Follow Us:
Download App:
  • android
  • ios