Asianet News MalayalamAsianet News Malayalam

ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ ഒരാഴ്ച കൊണ്ട് അമ്പരപ്പിക്കുന്ന കുതിപ്പ്, വളർച്ച 80 ശതമാനം

ഏപ്രിൽ മാസത്തിൽ ഇന്ത്യയിലെ കയറ്റുമതിയിൽ മൂന്ന് മടങ്ങ് വർധനവുണ്ടായിരുന്നു. 

indian export jumps in may first week
Author
Mumbai, First Published May 10, 2021, 2:27 PM IST

മുംബൈ: ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ മെയ് മാസത്തിലെ ആദ്യ ആഴ്ച വൻ കുതിപ്പ്. 80 ശതമാനമാണ് വളർച്ച. 7.04 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങളാണ് ഒരാഴ്ച കൊണ്ട് കയറ്റി അയച്ചത്. കഴിഞ്ഞ വർഷം മെയ് ഒന്ന് മുതൽ ഏഴ് വരെ 3.91 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്.

2019 ൽ 6.48 ബില്യൺ ഡോളറിന്റെ കയറ്റുമതി നടന്നിട്ടുണ്ട്. ഇക്കുറി ഇറക്കുമതിയിലും വർധനവുണ്ട്. 80.7 ശതമാനമാണ് വർധന. 8.86 ബില്യൺ ഡോളറിന്റെ ഇറക്കുമതിയാണ് മെയ് ഒന്ന് മുതൽ ഏഴ് വരെ നടന്നത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 4.91 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. 2019 ൽ ഇത് 10.39 ബില്യൺ ഡോളറായിരുന്നു.

ഏപ്രിൽ മാസത്തിൽ ഇന്ത്യയിലെ കയറ്റുമതിയിൽ മൂന്ന് മടങ്ങ് വർധനവുണ്ടായിരുന്നു. കയറ്റുമതി 30.21 ബില്യൺ ഡോളറിലേക്കാണ് ഉയർന്നത്. കയറ്റുമതിയിലെ കുതിപ്പിൽ വലിയ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ അടക്കമുള്ള സംഘടനകൾ. കൊവിഡ് വ്യാപനം രാജ്യത്തെ വലിയ പ്രതിസന്ധികളിലും ഈ നേട്ടമുണ്ടാക്കാനായതാണ് പ്രതീക്ഷ വളർത്തുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios