സ്ഥിര വരുമാനത്തെ കുറിച്ച് ചിന്തിക്കുന്നവർക്കും മികച്ച ഒരു മാർഗമാണ് ഐആർസിടിസി നൽകുന്നത്. അവ എന്താണെന്നറിയാം

ഒരു സ്ഥിരവരുമാനം അല്ലെങ്കിൽ, ജീവിതം മെച്ചപ്പെടുത്താൻ അധികവരുമാനം. അതുമല്ലെങ്കിൽ അധികം നഷ്ടം സംഭവിക്കാത്ത ഒരു പുതിയ സംരംഭം.. ഇതിലേതെങ്കിലും ഒരാശയം നിങ്ങളുടെ മനസ്സിൽ ഉണ്ടോ? എങ്കിൽ തീർച്ചയായും ഐആർസിടിസി നിങ്ങൾക്ക് മികച്ചൊരു വരുമാനം ഉറപ്പാക്കുന്നു എന്നറിയുക.

 ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ എന്ന സ്ഥാപനം രാജ്യത്തെ അഭിമാനമായ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാണ്. പ്രവർത്തനത്തിലൂടെ വലിയ നേട്ടമുണ്ടാക്കുന്ന ഒരു പൊതുമേഖലാ കമ്പനി. റെയിൽവേയുടെ സേവനങ്ങൾ ആണ് ഐആർസിടിസി പ്രദാനം ചെയ്യുന്നത്. ഐആർസിടിസിയുടെ ഏജന്റ് ആവുക എന്നാൽ, മികച്ച വരുമാനം ഉണ്ടാക്കാൻ കഴിയുന്ന ഒരു മാർഗ്ഗമാണ്.

സാധാരണ റെയിൽവേ ജീവനക്കാർ റെയിൽവേ സ്റ്റേഷനുകളിൽ ടിക്കറ്റ് കൗണ്ടറിൽ ഇരുന്ന് ചെയ്യുന്ന ജോലി നിങ്ങൾക്ക് യാതൊരു സമ്മർദവും ഇല്ലാതെ വീട്ടിലിരുന്ന് ചെയ്യാനാകും. ഐ ആർ സി ടി സി വെബ്സൈറ്റ് വഴി ഒരാൾക്ക് ഏജന്റ് ആകാനുള്ള അപേക്ഷ സമർപ്പിക്കാം. ഏജന്റ് ആയി കഴിഞ്ഞാൽ പിന്നീട് നിങ്ങൾ വഴി ബുക്ക് ചെയ്യുന്ന ഓരോ നോൺ എസി ടിക്കറ്റിനും 20 രൂപ വീതം കമ്മീഷൻ കിട്ടും. എസി ടിക്കറ്റിന് നേരെ ഇരട്ടിയാണ് കമ്മീഷൻ, 40 രൂപ. ഇതിനെല്ലാം പുറമേ ടിക്കറ്റ് നിരക്കിന്റെ ഒരു ശതമാനവും യുവജന കമ്മീഷൻ കിട്ടും.

 പരിധിയില്ലാതെ എത്ര ടിക്കറ്റുകൾ വേണമെങ്കിലും ഒരു ഏജന്റ് വഴി ബുക്ക് ചെയ്യാനാകും. തൽക്കാൽ ടിക്കറ്റ് വരെ ബുക്ക് ചെയ്യാൻ കഴിയും എന്നതാണ് മറ്റൊരു നേട്ടം. ഐആർസിടിസി ഏജന്റ് എന്ന നിലയിൽ ആഭ്യന്തര അന്താരാഷ്ട്ര വിമാന സർവീസുകൾക്കും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം നിങ്ങൾക്ക് ലഭിക്കും. ഇതിലൂടെ കൂടുതൽ പേർക്ക് സഹായമെത്തിക്കാനും വരുമാനം നേടാനും സാഹചര്യമൊരുങ്ങുന്നു.

ആദ്യവർഷം ഏജൻസി ഫീസായി 3999 രൂപയാണ് ലഭിക്കുക. രണ്ടാമത്തെ വർഷം മുതൽ ഇത് 6999 രൂപയാകും.