Asianet News MalayalamAsianet News Malayalam

കൂപ്പുകുത്തി രൂപ, ഡോളറിനോട് ഇത്രയും ഇടിവ് ചരിത്രത്തിലാദ്യം

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്ക പലിശനിരക്കുകള്‍ കുത്തനെ ഉയര്‍ത്തുമെന്ന ആശങ്കയാണ് രൂപയ്ക്ക് തിരിച്ചടിയായത്.

Indian rupee hits record low 79.04
Author
Trivandrum, First Published Jun 29, 2022, 4:34 PM IST


മുംബൈ : റെക്കോർഡ് ഇടിവിൽ രൂപ. ഒരു ഡോളറിന് 79.04 രൂപ എന്ന വൻ ഇടിവിലാണ് രൂപ. ചരിത്രത്തിലാദ്യമായാണ് രൂപ 79 രൂപ കവിയുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്ക പലിശനിരക്കുകള്‍ കുത്തനെ ഉയര്‍ത്തുമെന്ന ആശങ്കയാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്ത്യന്‍ ഓഹരി സൂചികകളും കുത്തനെ ഇടിഞ്ഞു. 

ഇന്ന് ഓഹരി വിപണിയിൽ സെന്‍സെക്‌സ് 506 പോയന്റ് താഴ്ന്ന് 52,670ലും നിഫ്റ്റി 146 പോയന്റ് നഷ്ടത്തില്‍ 15,704ലിലുമാണ് വ്യാപാരം ആരംഭിച്ചത്.  സാമ്പത്തികം, ഐടി, എഫ്എംസിജി, ഓയിൽ & ഗ്യാസ് ഓഹരികളാണ് സൂചികകളിൽ ഏറ്റവും കൂടുതൽ നഷ്ടത്തിലേക്ക് എത്തിയത്. 

Read Also : Share Market Live : റെക്കോർഡ് തകർച്ചയിൽ രൂപ; സെന്‍സെക്‌സ് 506 പോയിന്റ് നഷ്ടത്തിൽ

ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് (എച്ച്‌യുഎൽ) ഏറ്റവും കൂടുതൽ നഷ്ടത്തിലായി, 2.5 ശതമാനം ഇടിഞ്ഞു. ഇൻഡസ്ഇൻഡ് ബാങ്ക്, ഐടിസി, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, വിപ്രോ, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, സണ്‍ ഫാര്‍മ, ച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റൻ കമ്പനി എന്നിവ നഷ്ടത്തിലാണ്. 

Follow Us:
Download App:
  • android
  • ios