Asianet News MalayalamAsianet News Malayalam

ഇന്ത്യ - യുകെ കസ്റ്റംസ് സഹകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

രഹസ്യ വിവരങ്ങളടക്കം പരസ്പരം കൈമാറുന്നതിൽ നിയമപരമായ ബലം കൂടി നൽകുന്നതാണ് കരാർ. 

Indian -uk customs agreement
Author
New Delhi, First Published Apr 28, 2021, 7:50 PM IST

ദില്ലി: ഇന്ത്യയും യുകെയും തമ്മിലുള്ള കസ്റ്റംസ് സഹകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. കസ്റ്റംസ് കുറ്റകൃത്യങ്ങൾ തടയുന്നതിലും അന്വേഷണം നടത്തുന്നതിലും പരസ്പരം വിവരങ്ങൾ കൈമാറുന്നതിനടക്കം സഹായകരമാകുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലെ ധാരണ.

വ്യാപാര രംഗത്ത് സഹകരണം മെച്ചപ്പെടുത്താനും കരാർ സഹായിക്കും. കാര്യക്ഷമമായ രീതിയിൽ ചരക്കുകൾ പരസ്പരം കൈമാറുന്നതിനും സാധിക്കും. ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ കരാറിൽ ഒപ്പുവെച്ചാൽ, തൊട്ടടുത്ത മാസം ഒന്നാം തീയതി മുതൽ ഈ കരാർ പ്രാബല്യത്തിൽ വരും.

രഹസ്യ വിവരങ്ങളടക്കം പരസ്പരം കൈമാറുന്നതിൽ നിയമപരമായ ബലം കൂടി നൽകുന്നതാണ് കരാർ. കസ്റ്റംസ് നിയമങ്ങളുടെ കൃത്യമായ രീതിയിലുള്ള നടപ്പാക്കൽ, നിയമപരമായ വ്യാപാരം സാധ്യമാക്കൽ, അന്വേഷണം നടത്താനും കുറ്റകൃത്യങ്ങൾ തടയാനുമുള്ള അധികാരം എന്നിവ ഇതിലൂടെ ഉറപ്പാകുന്നുണ്ട്.

ഇരു രാജ്യങ്ങളിലെയും കസ്റ്റംസ് അധികൃതർ ഒന്നായിരുന്ന് ഈ കരാറിലെ വ്യവസ്ഥകളുടെ ഡ്രാഫ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയുടെ കസ്റ്റംസ് താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് കരാറിലെ വ്യവസ്ഥകൾ രൂപപ്പെടുത്തുന്നത്.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

Follow Us:
Download App:
  • android
  • ios