Asianet News MalayalamAsianet News Malayalam

ശ്രീകൃഷ്‌ണ ജയന്തി ആഘോഷം പൊടിപൊടിച്ചു; രാജ്യത്തെ വ്യാപാരികൾ പോക്കറ്റിലാക്കിയത് 25,000 കോടി!

വസ്ത്രങ്ങൾ, അലങ്കാര വസ്തുക്കൾ, പാൽ, തൈര്, വെണ്ണ, ഉണങ്ങിയ പഴങ്ങൾ എന്നിവയാണ് ജന്മാഷ്ടമിയുടെ ഭാഗമായി ഏറ്റവുമധികം വിറ്റുപോയതെന്ന്  സിഎഐടി

Janmashtami drives business across India, sales exceed 25,000 crore
Author
First Published Aug 27, 2024, 12:39 PM IST | Last Updated Aug 27, 2024, 12:39 PM IST

ശ്രീകൃഷ്ണ ജന്‍മാഷ്ടമി വിപുലമായി ആഘോഷിച്ചപ്പോള്‍ രാജ്യത്തെ വ്യാപാരികളുടെ പെട്ടിയില്‍ വീണത് 25,000 കോടി രൂപ. ഇത്തവണ ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പനയില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായതെന്ന്  കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) അറിയിച്ചു.  പൂക്കൾ, പഴങ്ങൾ, മധുരപലഹാരങ്ങൾ, വസ്ത്രങ്ങൾ, അലങ്കാര വസ്തുക്കൾ, പാൽ, തൈര്, വെണ്ണ, ഉണങ്ങിയ പഴങ്ങൾ എന്നിവയാണ് ജന്മാഷ്ടമിയുടെ ഭാഗമായി ഏറ്റവുമധികം വിറ്റുപോയതെന്ന്  സിഎഐടി ദേശീയ ജനറൽ സെക്രട്ടറിയും ചാന്ദ്‌നി ചൗക്ക് എംപിയുമായ പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു.  

ഉത്തരേന്ത്യയില്‍  ജന്മാഷ്ടമിക്ക് ഭക്തർ പരമ്പരാഗതമായി വ്രതമനുഷ്ഠിക്കുകയും ക്ഷേത്രങ്ങളും വീടുകളും പൂക്കളും വിളക്കുകളും വിളക്കുകളും കൊണ്ട് അലങ്കരിക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായുള്ള വില്‍പനയാണ് ഈ സീസണിലെ കച്ചവടക്കാരുടെ പ്രധാന വരുമാനം   . വിവിധ സാമൂഹിക സംഘടനകളും വിപുലമായ രീതിയിൽ ഇത്തവണ ജന്മാഷ്ടമി ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഡിജിറ്റൽ ടേബിളുകൾ,  കൃഷ്ണനുമായുള്ള സെൽഫി പോയിന്റ് എന്നിവ വരെ ഇത്തവണ ക്ഷേത്രങ്ങളില്‍ സജ്ജീകരിച്ചിരുന്നു.   ഈ മാസം ആദ്യം, രാഖി ഉൽസവത്തിന്റെ ഭാഗമായി രാജ്യത്തുടനീളം 12,000 കോടി രൂപയുടെ   വ്യാപാരം നടന്നതായി സിഎഐടി കണക്കാക്കിയിരുന്നു. 2022-ൽ 7,000 കോടി, 2021-ൽ 6,000 കോടി, 2020-ൽ 5,000 കോടി, 2019-ൽ 3,500 കോടി, 2018-ൽ 3,000 കോടി എന്നിങ്ങനെയായിരുന്നു രാഖി ഉത്സവകാലത്തെ കച്ചവടം .

ഈ വർഷത്തെ ഹോളി ആഘോഷവും മികച്ച വരുമാനമാണ് വ്യാപാരികൾക്ക് നേടിക്കൊടുത്തത്. 50,000 കോടി രൂപയുടെ കച്ചവടമാണ് ഇത്തവണ നടന്നതെന്നാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സിന്റെ കണക്ക്.  മുൻവർഷത്തേക്കാൾ 50 ശതമാനം അധികമാണിത്.  മുൻ വർഷത്തെ വിൽപ്പനയിൽ നിന്ന് ഏകദേശം 25 ശതമാനം വർധിച്ച് ഡൽഹിയിൽ മാത്രം 1,500 കോടി രൂപയുടെ ബിസിനസ്സാണ ഹോളിയുടെ ഭാഗമായന നടന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios