ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ മഹാ കുംഭമേളയ്ക്ക് എത്തിയപ്പോഴാണ് മകന്റെ വിവാഹക്കാര്യത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചത്. മകന്റെ വിവാഹം താരങ്ങള്‍ അണിനിരക്കുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി.

മുംബൈ: രാജ്യത്തെ പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ ഇളയ മകന്‍ ജീത് അദാനി ഫെബ്രുവരി ഏഴിന് അഹമ്മദാബാദില്‍ വച്ച് വിവാഹിതനാകുമെന്ന് റിപ്പോർട്ട്. സൂറത്തിലെ വജ്ര വ്യാപാരി ജെയ്മിന്‍ ഷായുടെ മകള്‍ ദിവാ ഷായാണ് വധു. യുഎസില്‍ പഠനം പൂര്‍ത്തിയാക്കിയ ജീത് 2019ലാണ് അദാനി ഗ്രൂപ്പിന്റെ ഭാഗമായത്. 2023 മാര്‍ച്ചില്‍ അഹമ്മദാബാദില്‍ വച്ചായിരുന്നു ജീത് - ദിവ വിവാഹ നിശ്ചയം. വിവാഹ വിവരം അദാനി തന്നെയാണ് പുറത്തുവിട്ടത്.

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ മഹാ കുംഭമേളയ്ക്ക് എത്തിയപ്പോഴാണ് മകന്റെ വിവാഹക്കാര്യത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചത്. മകന്റെ വിവാഹം താരങ്ങള്‍ അണിനിരക്കുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ഒരിക്കലും അത്തരത്തിലൊരു ചടങ്ങായിരിക്കില്ലെന്നും സാധാരണക്കാരുടെ വിവാഹം പോലെയാകും തന്റെ മകന്റെ വിവാഹമെന്നും അദാനി പ്രതികരിച്ചു.

തന്റെ ജീവിതരീതി ഇന്ത്യയിലെ സാധാരണക്കാരെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു. വിവാഹം സാധാരണ ആളുകളുടേതു പോലെ ലളിതമായിരിക്കുമെന്നും ഗൗതം അദാനി വ്യക്തമാക്കി.