Asianet News MalayalamAsianet News Malayalam

റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി ജോസ് ജെ കാട്ടൂർ നിയമിതനായി

ഗുജറാത്ത് സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും ആനന്ദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.   

jose j kattoor appointed as rbi executive director
Author
Mumbai, First Published May 11, 2021, 1:20 PM IST

മുംബൈ: കോട്ടയം എരുമേലി സ്വദേശി ജോസ് ജെ കാട്ടൂർ റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായി. എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ റിസർവ് ബാങ്കിന്റെ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, കോർപ്പറേറ്റ് സ്ട്രാറ്റജി, ബജറ്റ് എന്നീ വിഭാ​ഗങ്ങളു‌ടെ ചുമതലയാകും അദ്ദേഹം നിർവഹിക്കുക. 

റിസർവ് ബാങ്കിന്റെ കർണാടക റീജിയണൽ ഡയറക്ട‌റായിരുന്നു അദ്ദേ​ഹം. കമ്യൂണിക്കേഷൻ, ഹ്യൂമൻ റിസോഴ്സസ് മാനേജ്മെന്റ്, ഫിനാൻഷ്യൽ ഇൻക്ലൂഷൻ ആൻഡ് സൂപ്പർവിഷൻ, കറൻസി മാനേജ്മെന്റ് തുടങ്ങിയ വിഭാ​ഗങ്ങളിൽ അദ്ദേഹം സുപ്രാധന ചുമതലകൾ വഹിച്ചിട്ടുണ്ട്. 

തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്കൂൾ മുൻ വിദ്യാർത്ഥിയാണ്. ​ഗുജറാത്ത് സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും ആനന്ദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.  

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios