Asianet News MalayalamAsianet News Malayalam

K Rail| കെ റെയിൽ സിൽവർലൈൻ സാമൂഹിക ആഘാത പഠനം അതിരടയാള കല്ലിടൽ പുരോഗമിക്കുന്നു

കെ-റെയിൽ| K-Rail നടപ്പാക്കുന്ന അർധ അതിവേഗ പാതയായ സിൽവർലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിൻറെ മുന്നോടിയായി അലൈൻമെൻറിൻറെ അതിർത്തിയിൽ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുന്നു

K Rail social impact study starts
Author
Thiruvananthapuram, First Published Nov 16, 2021, 3:50 PM IST

തിരുവനന്തപുരം: കേരള റെയിൽ ഡവലപ്മെൻറ് കോർപറേഷൻ (കെ-റെയിൽ| K-Rail) നടപ്പാക്കുന്ന അർധ അതിവേഗ പാതയായ സിൽവർലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിൻറെ മുന്നോടിയായി അലൈൻമെൻറിൻറെ അതിർത്തിയിൽ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെ 530 കിലോമീറ്റർ നീളത്തിലാണ് പാത നിർമിക്കുന്ന പാത നിർമിക്കുന്നത്. പാത യാഥാർഥ്യമാകുന്നതോടെ കാസർഗോഡ് നിന്ന് നാല് മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്തെത്താമെന്നാണ് സർക്കാരിന്റെ അവകാശ വാദം.

ഭൂമി ഏറ്റെടുക്കൽ മൂലമുണ്ടാകുന്ന ആഘാതങ്ങൾ, ബാധിക്കപ്പെടുന്ന കുടുംബങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ തുടങ്ങിയവ സംബന്ധിച്ച് വിവര ശേഖരണത്തിനാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, എണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് എന്നീ ആറ് ജില്ലകളിലാണ് ഇപ്പോൾ കല്ലിടുന്നത്. 11 ജില്ലകളിലൂടെയാണ് സിൽവർലൈൻ കടന്നു പോകുന്നത്. കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും വൈകാതെ കല്ലിടൽ ആരംഭിക്കും.

1961ലെ കേരള സർവ്വേ അതിരടയാള നിയമത്തിലെ 6(1) വകുപ്പ് അനുസരിച്ച് സർവേ നടത്തുന്നതിന് മുന്നോടിയായാണ് കല്ലിടൽ പ്രവൃത്തി നടക്കുന്നത്. സിൽവർലൈൻ കടന്നു പോകുന്ന പതിനൊന്ന് ജില്ലകളിലും ഇതു സംബന്ധിച്ച വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് എല്ലാ ജില്ലകളിലും സ്പെഷൽ തഹസിൽദാർമാരെ നിയോഗിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലയിലാണ് ഏറ്റവും കുടുതൽ കല്ലിടൽ പൂർത്തിയായത്. ഏഴ് വില്ലേജുകളിലായി 21.5 കിലോമീറ്റർ നീളത്തിൽ 536 കല്ലുകൾ ഇവിടെ സ്ഥാപിച്ചു. ചിറക്കൽ, വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്നു, ഏഴോം, മാടായി വില്ലേജുകളിലാണ് കല്ലിടൽ പൂർത്തിയാത്. കുഞ്ഞിമംഗലം വില്ലേജിൽ കല്ലിടൽ പുരോഗമിക്കുന്നു. തിരുവനന്തപുരം ജില്ലയിൽ ആറ്റിപ്ര വില്ലേജ്, കൊല്ലം ജില്ലയിലെ പാരിപ്പള്ളി, കല്ലുവാതുക്കൽ വില്ലേജുകൾ, എറണാകുളം ജില്ലയിലെ പുത്തൻകുരിശ്, തിരുവാങ്കുളം വില്ലേജുകളിലും അതിരടയാള കല്ലുകൾ സ്ഥാപിച്ചു. തൃശൂർ ജില്ലയിലെ, തൃശൂർ, പൂങ്കുന്നം, കൂർക്കഞ്ചേരി വില്ലേജുകളിൽ കല്ലിട്ടു. കാസർകോട് ജില്ലയിലെ ചെറുവത്തൂർ വില്ലേജിലാണ് കല്ലിടൽ തുടങ്ങിയത്.


വിവിധ ജില്ലകളിൽ സിൽവർലൈൻ കടന്നുപോകുന്ന വില്ലേജുകൾ

തിരുവനന്തപുരം

ആറ്റിങ്ങൽ
അഴൂർ
കരാവാരം
കീഴാറ്റിങ്ങൽ
കുണ്ടല്ലൂർ
ആറ്റിപ്ര
കടകംപള്ളി
കഠിനംകുളം
കഴക്കൂട്ടം
പള്ളിപ്പുറം
വെയിലൂർ
മണമ്പൂർ
നാവായിക്കുളം
പള്ളിക്കൽ

കൊല്ലം ജില്ല

അദിച്ചനല്ലൂർ
ചിറക്കര
ഇളമ്പല്ലൂർ
കല്ലുവാതുക്കൽ
കൊറ്റൻകര
മീനാട്
മുളവന
പാരിപ്പള്ളി
തഴുതല
തൃക്കോവിൽവട്ടം
വടക്കേവിള
പവിത്രേശ്വരം
കുന്നത്തൂർ
പോരുവഴി
ശാസ്താംകോട്ട

പത്തനംതിട്ട
കടമ്പനാട്
പള്ളിക്കൽ
പന്തളം
കോഴഞ്ചേര താലൂക്ക്
ആറൻമുള

കല്ലൂപ്പാറ
കുന്നന്താനം

ഇരവിപേരൂർ

കവിയൂർ
കായിപ്രം

മുലക്കുഴ
വെൺമണി
മാവേലിക്കര താലുക്ക്
നൂറനാട്
പാലമേൽ

കോട്ടയം

മടപ്പള്ളി
തോട്ടക്കാട്
വാകത്താനം
ഏറ്റുമാനൂർ
മുട്ടമ്പലം
നാട്ടകം
പനച്ചിക്കാട്
പേരൂർ
പെരുമ്പൈക്കാട്
പുതുപ്പള്ളി
വിജയപുരം
കാനക്കരി
കുറുവിലങ്ങാട്
കടുതുരുത്തി
മൂലക്കുളം
നീഴൂർ

എറണാകുളം ജില്ല
ആലുവ ഈസ്റ്റ്
അങ്കമാലി
ചെങ്ങമനാട്
ചൊവ്വര
കീഴ്മാട്
നെടുമ്പാശ്ശേരി
പാറക്കടവ്
കാക്കനാട്
കുരീക്കാട്
തിരുവാങ്കുളം
കിഴക്കമ്പലം
കുന്നത്തുനാട്
പുത്തൻകുരിശ്
തിരുവാണിയൂർ
മനീട്
പിറവം

തൃശൂർ ജില്ല

ആളൂർ
അന്നല്ലൂർ
കടുകുറ്റി
കല്ലേറ്റുംകര
കല്ലുർ തെക്കുമ്മുറി
താഴെക്കാട്

ചെമ്മൻ തട്ടി
ചേരാനല്ലൂർ
ചൂണ്ടൽ
ചൊവ്വന്നൂർ
എരനല്ലൂർ
പഴഞ്ഞി
പോർക്കളം
ആനന്ദപുരം

കടുപ്പശ്ശേരി
മാടായിക്കോണം
മുറിയാട്
പൊറത്തിശ്ശേരി

അഞ്ഞൂർ
അവനൂർ
ചേർപ്പ്
ചേവൂർ
ചൂലിശ്ശേരി
കൈപ്പറമ്പ്
കണിമംഗലം
കൂർക്കഞ്ചേരി
കുറ്റൂർ
ഊരകം
പല്ലിശ്ശേരി
പേരമംഗലം
പൂങ്കുന്നം
തൃശൂർ
വെങ്ങിണിശ്ശേരി
വിയ്യൂർ

പാലക്കാട് ജില്ല

ആലത്തൂർ

മലപ്പുറം ജില്ല
ആലങ്കോട്
കാലടി
തവന്നൂർ
വട്ടംകുളം
അരിയല്ലൂർ
നെടുവ
വള്ളിക്കുന്നു
നിറമരുതൂർ
പരിയാപുരം
താനാളൂർ
താനൂർ
തലക്കാ
തിരുനാവായ
തിരൂർ
തൃക്കണ്ടിയൂർ

കോഴിക്കോട് ജില്ല
ബേപ്പൂർ
കരുവൻതിരുത്തി
കസബ
നഗരം
പന്നിയങ്കര
പുതിയങ്ങാടി
ചേമഞ്ചേരി
ചെങ്ങോട്ടുകാവ്
ഇരിങ്ങൽ
മൂടാടി
പന്തലായിനി
പയ്യോളി
തിക്കോടി
വിയ്യൂർ
അഴിയൂർ
ചേറോട്
നടക്കുതാഴ
ഒഞ്ചിയം
വടകര

കണ്ണൂർ
ചേലോറ
ചെറുകുന്നു
ചിറക്കൽ
എടക്കാട്
കടമ്പൂർ
കണ്ണപുരം
കണ്ണൂർ
മുഴപ്പിലങ്ങാട്
പള്ളിക്കുന്ന്
പാപ്പിനിശ്ശേരി
വളപട്ടണം
ഏഴോം
കുഞ്ഞിമംഗലം
മാടായി
പയ്യന്നൂർ
ധർമടം
കോടിയേരി
തലശ്ശേരി
തിരുവങ്ങാടി

കാസർകോട് ജില്ല
അജാനൂർ
ചെറുവത്തൂർ
ഹോസ്ദുർഗ്
കാഞ്ഞങ്ങാട്
കോട്ടിക്കുളം
മണിയാട്ട്
നീലേശ്വരം
പള്ളിക്കര
പേരോൽ
പീലിക്കോട്
തൃക്കരിപ്പൂർ നോർത്ത്
തൃക്കരിപ്പൂർ സൗത്ത്
ഉദിനൂർ
ഉദുമ
കളനാട്
കുഡ്ലു
തളങ്കര

Follow Us:
Download App:
  • android
  • ios