Asianet News MalayalamAsianet News Malayalam

സംസ്ഥാന ബജറ്റ് ജൂൺ നാലിന്, നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24 മുതൽ ജൂൺ 14 വരെ

വരുമാനത്തിലുണ്ടായ ഗണ്യമായ കുറവും പെരുകുന്ന കടവും കൊവിഡ് ഉണ്ടാക്കിയ ആഘാതവും തകര്‍ത്ത സംസ്ഥാനത്തിന്‍റെ സാമ്പത്തിക മേഖലയെ കരകയറ്റുകയെന്ന വലിയ ദൗത്യമാണ് പുതിയ ധനമന്ത്രിയെ കാത്തിരിക്കുന്നത്.

Kerala budget June 04 2021
Author
Thiruvananthapuram, First Published May 23, 2021, 6:21 PM IST

തിരുവനന്തപുരം: പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24 മുതൽ ജൂൺ 14 വരെ ചേരും. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ നാലിന് രാവിലെ ഒൻപതിന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ സഭയിൽ അവതരിപ്പിക്കും. വോട്ട് ഓൺ അക്കൗണ്ടും ഇതോ‌ടൊപ്പം അവതരിപ്പിക്കും. 

പുതിയ സർക്കാരിന്റെ നയപ്രഖ്യാപനം മെയ് 28 ന് രാവിലെ ​ഗവർണർ നടത്തും. ധനമന്ത്രിയായുളള കെ എൻ ബാല​ഗോപാലിന്റെ കന്നി ബജറ്റാണിത്. മുൻ ധനമന്ത്രി ടി എം തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിനോട് കൂട്ടിച്ചേർക്കലുകൾ നടത്തിയാകും പുതിയ ബജറ്റ് എന്നാണ് സൂചനകൾ. കൊവിഡിനെ തുടർന്നുളള ധന പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലെ കേരള ബജറ്റ് ഏറെ വെല്ലുവിളികൾ നിറഞ്ഞതാകും. 

വരുമാനത്തിലുണ്ടായ ഗണ്യമായ കുറവും പെരുകുന്ന കടവും കൊവിഡ് ഉണ്ടാക്കിയ ആഘാതവും തകര്‍ത്ത സംസ്ഥാനത്തിന്‍റെ സാമ്പത്തിക മേഖലയെ കരകയറ്റുകയെന്ന വലിയ ദൗത്യമാണ് പുതിയ ധനമന്ത്രിയെ കാത്തിരിക്കുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios