Asianet News MalayalamAsianet News Malayalam

ഓൺലൈൻ വിദ്യാഭ്യാസം: ​വി‍ർച്വൽ റിയാലിറ്റിയടക്കമുള്ള സാങ്കേതിക സൗകര്യങ്ങൾ സജ്ജമാക്കും

കുട്ടികളുടെ സ‍​‍​ർ​ഗവാസന പ്രൊത്സാഹിപ്പിക്കാനും കലാസൃഷ്ടികൾ പ്രദർശിപ്പിക്കാനും വിക്ടേഴ്സ് ചാനലിൽ സംവിധാനമൊരുക്കുമെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ ബജറ്റ് പ്രസം​ഗത്തിൽ പറഞ്ഞു.

KERALA BUDGET SUPPORTS DIGITAL EDUCATION
Author
Thiruvananthapuram, First Published Jun 4, 2021, 10:50 AM IST

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഡിജിറ്റൽ വിദ്യാഭ്യാസസംവിധാനങ്ങളുടെ നവീകരണത്തിന് പ്രാമുഖ്യം നൽകി ബജറ്റ്. കുട്ടികളുടെ സ‍​‍​ർ​ഗവാസന പ്രൊത്സാഹിപ്പിക്കാനും കലാസൃഷ്ടികൾ പ്രദർശിപ്പിക്കാനും വിക്ടേഴ്സ് ചാനലിൽ സംവിധാനമൊരുക്കുമെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ ബജറ്റ് പ്രസം​ഗത്തിൽ പറഞ്ഞു.

ബജറ്റിൽ മന്ത്രി പറഞ്ഞത് - 
 
കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ഓൺലൈൻ ക്ലാസുകൾ കൂടാതെ ഒ​ഗ്മെൻ്റ റിയാലിറ്റി, വി‍ർച്വൽ റിയാലിറ്റി സംവിധാനങ്ങൾ ഒരുക്കാൻ 10 കോടി വകയിരുത്തി. കുട്ടികൾക്ക് രണ്ട് ലക്ഷം ലാപ്പ്ടോപ്പുകൾ നൽകാൻ കെഎസ്എഫ്ഇ പ്രത്യേക പദ്ധതി നടപ്പാക്കും. യോ​ഗയും മറ്റു വ്യായാമമുറകളും ഉൾപ്പെടുത്തി ഫിസിക്കൽ എജ്യൂക്കഷൻ ക്ലാസുകളും വിക്ടേഴ്സ് ചാനലിൽ വരും. 

കുട്ടികളുടെ മാനസികസംഘ‍ർഷം ലഘൂകരിക്കാൻ പ്രത്യേക പദ്ധതികൾ രൂപീകരിക്കും. ടെലി ഓൺലൈൻ സംവിധാനത്തിലൂടെ കുട്ടികൾക്കും മാതാപിതാക്കൾക്കും കൗൺസിലിം​ഗ് നൽകും. വിദ്യാഭ്യസമേഖലയെ പുനസംഘടിപ്പിക്കാൻ മാ‍​ർ​ഗനി‍ർ​ദേശം നൽകാൻ ഉന്നത അധികാര സമിതിയെ നിയമിക്കും. ശ്രീനാരാണയ​ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അടിസ്ഥാന സൗകര്യം ഒരുക്കാൻ പത്ത് കോടി നൽകും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios