തിരുവനന്തപുരം: നവംബർ അഞ്ച് വരെ സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതുപ്രകാരം ശമ്പളവും വ്യക്തിഗത ആനുകൂല്യങ്ങളും ഒഴികെയുള്ള ബില്ലുകൾ ട്രഷറികളില്‍ പാസാകില്ല. 

ധനവകുപ്പ് ഇതുസംബന്ധിച്ച് ട്രഷറി ഓഫീസർമാർക്ക് സർക്കുലർ അയച്ചിട്ടുണ്ട്. ശമ്പള വിതരണം സുഗമമാക്കുന്നതിന്‍റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ധനവകുപ്പ് തീരുമാനിച്ചത്. നവംബര്‍ ആറ് മുതല്‍ ട്രഷറിയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ രീതിയില്‍ നടക്കും.