റിലയൻസ് ഗ്രൂപ്പിന് ഓഹരികൾ വിറ്റ ഫ്യൂച്ചർ ഗ്രൂപ്പിന്റെ നടപടിക്കെതിരെ ആമസോൺ കമ്പനി കോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ തത്‌സ്ഥിതി തുടരാൻ കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതി ഉത്തരവിട്ടിരുന്നു
മുംബൈ: ഫ്യൂച്ചർ ഗ്രൂപ്പ് തലവൻ കിഷോർ ബിയാനിക്ക് സെബിയുടെ വിലക്ക്. ഓഹരി വിപണിയിൽ ഒരു വർഷത്തേക്ക് ഇടപാടുകൾ നടത്തുന്നത് വിലക്കികൊണ്ടാണ് സെബിയുടെ ഉത്തരവ്. 2017 ഫ്യൂച്ചർ റീട്ടെയിലിന്റെ ഓഹരികൾ ചട്ടവിരുദ്ധമായി കൈമാറ്റം ചെയ്തതിനാണ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ നടപടി.
റിലയൻസ് ഗ്രൂപ്പിന് ഓഹരികൾ വിറ്റ ഫ്യൂച്ചർ ഗ്രൂപ്പിന്റെ നടപടിക്കെതിരെ ആമസോൺ കമ്പനി കോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ തത്‌സ്ഥിതി തുടരാൻ കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സെബിയുടെ വിലക്ക് വന്നിരിക്കുന്നത്. ഫ്യൂച്ചർ റീടൈലിന്റെ ഓഹരികളിൽ കിഷോർ ബിയാനിയും സഹോദരൻ അനിൽ ബിയാനിയും രണ്ടു വർഷത്തേക്ക് ഇടപാടുകൾ നടത്തുന്നതും സെബി വിലക്കിയിട്ടുണ്ട്.
