Asianet News MalayalamAsianet News Malayalam

കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ഇനി ആമസോണ്‍ വഴി ആവശ്യക്കാരിലേക്ക്: വന്‍ അവസരം വരുന്നു

ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതിലൊന്നാണ് കുടുംബശ്രീ. കേരളത്തിലെ 14ജില്ലകളിലായി ആയിരത്തിലധികം സാമൂഹിക വികസന സൊസൈറ്റികളുള്ള കുടുംബശ്രീയില്‍   നാല് ദശലക്ഷത്തിലധികം സ്ത്രീ അംഗങ്ങളാണ് ഉള്ളത്. 

kudumbashree products are available trough amazon
Author
Thiruvananthapuram, First Published Feb 28, 2019, 12:46 PM IST

തിരുവനന്തപുരം: കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ഇനി ആമസോണ്‍ വഴി ആവശ്യക്കാരിലേക്ക് എത്തും. ഇത് സംബന്ധിച്ച് ആമസോണുമായി കുടുംബശ്രീ ധാരണപത്രം ഒപ്പിട്ടു. ഇതിന്‍റെ ഭാഗമായി ആമസോണിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയായ ആമസോണ്‍ സഹേലിയിലൂടെ  ആയിരക്കണക്കിന് സ്ത്രീ സംരംഭകര്‍ക്ക് ഇനി  ഓണ്‍ലൈന്‍ വിപണന മേഖലയില്‍ പുതു സാധ്യതകള്‍  തുറക്കും.

ഈ പങ്കാളിത്തത്തോടെ ആമസോണ്‍ ഇന്ത്യയുമായി സഹകരിക്കുന്ന സ്ത്രീ സംരംഭകര്‍ക്ക്  വേണ്ട പിന്തുണയും പരിശീലനവും, ആമസോണ്‍ നല്‍കും. കൂടാതെ അവരുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലൂടെ രാജ്യത്തുടനീളമുള്ള ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ലഭിക്കും. 

ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതിലൊന്നാണ് കുടുംബശ്രീ. കേരളത്തിലെ 14ജില്ലകളിലായി ആയിരത്തിലധികം സാമൂഹിക വികസന സൊസൈറ്റികളുള്ള കുടുംബശ്രീയില്‍   നാല് ദശലക്ഷത്തിലധികം സ്ത്രീ അംഗങ്ങളാണ് ഉള്ളത്. 

ഈ പങ്കാളിത്തത്തിലൂടെ ആമസോണ്‍ ഇന്ത്യയുടെ സഹേലി പദ്ധതിയുടെ കീഴില്‍ കുടുംബശ്രീയുമായി ബന്ധപ്പെട്ട സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും, ശാക്തീകരിക്കുകയും ചെയ്യും.  അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രാരംഭത്തില്‍ യാതൊരു മുടക്കുമുതലും ഇല്ലാതെ തന്നെ  ഓണ്‍ലൈനില്‍ വില്‍പ്പന  ആരംഭിക്കുന്നതിനുള്ള ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുന്നു. സഹേലി സംഘം വനിതാ സംരംഭകരെ പരിശീലിപ്പിക്കുകയും, ഇമേജിംഗ്, കാറ്റലോഗിംങ്, ഉല്‍പന്ന ലിസ്റ്റിംഗ്, സബ്‌സിഡി റഫറല്‍ ഫീസ്, സൗജന്യ അക്കൌണ്ട് മാനേജ്‌മെന്റ് എന്നിവയിലൂടെ അവരെ സഹായിക്കുകയും ചെയ്യും.

ആമസോണ്‍ സഹേലിയില്‍  നിലവില്‍ 17പങ്കാളികളും 100,000 സ്ത്രീ സംരംഭകരുമുണ്ട്. സ്ത്രീ സംരംഭകര്‍,  വീട്ടമ്മമാര്‍,  കരകൗശലനിമാതാക്കള്‍ തുടങ്ങിയ നിരവധി വിഭാഗം സ്ത്രീകള്‍ സഹേലിയുമായി സഹകരിക്കുന്നു. വസ്ത്രങ്ങള്‍,  ജ്വല്ലറി,  ഗ്രോസറി തുടങ്ങിയ 13 ഉല്‍പ്പന്ന ശ്രേണികളിലായി ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങളാണ് ആമസോണ്‍ സഹേലിയില്‍ ഉള്ളത്. 
 

Follow Us:
Download App:
  • android
  • ios