അനന്ത് അംബാനിയുടെ കയ്യിലുള്ള വാച്ച് കണ്ട് അതിശയിക്കുന്ന പ്രിസില്ല ചാനിന്റെ വീഡിയോ വൈറലായിരുന്നു

മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് അടുത്തിടെ തൻ്റെ ഭാര്യ പ്രിസില്ല ചാനുമായി എടുത്ത ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ആ സെൽഫി കണ്ടതോടെ ഇന്റർനെറ്റ് തപ്പിയത് സക്കർബർഗിനെയോ ഭാര്യ പ്രിസില്ല ചാനെയോ അല്ല, പകരം ചിത്രത്തിൽ സക്കർബർഗ് അണിഞ്ഞ വാച്ചിനെയാണ്. ഇത്രമാത്രം ഹീറോ പരിവേഷം കിട്ടാൻ ഈ വാച്ചിനെത്താന് പ്രത്യേകത എന്നല്ലേ... അതിന്റെ വില തന്നെ. 

പാടെക് ഫിലിപ്പിൻ്റെ പ്രത്യേക പതിപ്പിലുള്ള വാച്ചാണ് സക്കർബർഗ് അണിഞ്ഞത്. നീല ഡയൽ ഉള്ള പ്ലാറ്റിനം വാച്ചാണ് ഇത്. പാടെക് ഫിലിപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച് പാടെക് ഫിലിപ്പ് ഇൻ-ലൈൻ പെർപെച്വൽ കലണ്ടർ വാച്ചിന്റെ വില 141,400 ഡോളർ ആണ് അതായത്, ഏകദേശം 1.18 കോടി രൂപ വിലമതിക്കുന്നതാണ് എന്നർത്ഥം. 

View post on Instagram

മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും അനന്ത് അംബാനിയെ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയിരുന്നു. അന്ന്, അനന്ത് അംബാനിയുടെ കയ്യിലുള്ള വാച്ച് കണ്ട് അതിശയിക്കുന്ന പ്രിസില്ല ചാനിന്റെ വീഡിയോ വൈറലായിരുന്നു. അവരുടെ സംഭാഷണത്തിൽ സക്കർബർഗ് ആ വാച്ച് കണ്ട് അനന്ത് അംബാനിയോട് അത് മികച്ചതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. മെറ്റാ സിഇഒ വാച്ചുകളുടെ വലിയ ആരാധകനല്ല, എന്നാൽ അനന്ത് അംബാനിയുടെ വിലയേറിയ വാച്ച് കണ്ടതിന് ശേഷം വാച്ചുകളോടുള്ള താല്പര്യം വർധിച്ചതായി സക്കർബർഗ് വ്യക്തമാക്കിയിരുന്നു. എനിക്കൊരിക്കലും വാച്ചുകളോട് കമ്പം തോന്നിയിട്ടില്ല, എന്നാൽ ആനന്ദിന്റെ വച്ച് കണ്ടപ്പോൾ അവ രസകരമാണെന്ന് തോന്നിയതായി മാർക്ക് സക്കർബർഗ് പിന്നീട് പറഞ്ഞിരുന്നു. ഇത് കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് സക്കർബർഗിൻ്റെ പുതിയ വാച്ച് ശ്രദ്ധ നേടുന്നത്.