Asianet News MalayalamAsianet News Malayalam

മെട്രോ റെയിൽ ഇനി മെട്രോ ന​ഗരങ്ങൾക്ക് മാത്രം, ചെറുന​ഗരങ്ങളിൽ ഇനി മെട്രോ ലൈറ്റ്, മെട്രോ നിയോ സർവ്വീസുകൾ

 നി‍ർദിഷ്ട തിരുവനന്തപുരം - കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾക്ക് ഈ രീതിയിൽ മാറ്റം വരാൻ സാധ്യതയുണ്ട്. 

Metor service will available in metro cities only
Author
Delhi, First Published Feb 1, 2021, 2:07 PM IST

ദില്ലി: രാജ്യത്തെ മുഴുവൻ ബ്രോഡ്ഗേജ് പാതകളും 2023 ഡിസംബറോടെ വൈദ്യുതീകരിക്കുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ മെട്രോ പദ്ധതികൾക്കായി ആവശ്യമുയ‍ർത്തുന്ന സാഹചര്യത്തിൽ മെട്രോ റെയിലിന് പുറമേ ചെലവ് കുറഞ്ഞ മെട്രോ ലൈറ്റ്, മെട്രോ നിയോ പദ്ധതികൾ നടപ്പാക്കുമെന്നും കേന്ദ്രസ‍ർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നി‍ർദിഷ്ട തിരുവനന്തപുരം - കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾക്ക് ഈ രീതിയിൽ മാറ്റം വരാൻ സാധ്യതയുണ്ട്. 

ബജറ്റിൽ ധനമന്ത്രി പറഞ്ഞത് - 

റെയിൽവേ വികസനം മുൻനിർത്തി ദേശീയ റെയിൽ പ്ലാൻ - 2030 ഇന്ത്യൻ റെയിൽവേ തയ്യാറാക്കിയിട്ടുണ്ട്. ചരക്കുനീക്കത്തിനുള്ള ചിലവ് കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ അടിസ്ഥാനലക്ഷ്യങ്ങളിലൊന്ന്.  
2022 ജൂണോടെ ചരക്കുഗതാഗതത്തിനുള്ള പ്രത്യേക പാതകൾ ഗതാഗതത്തിന് സജ്ജമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 

2023 ഡിസംബറോടെ രാജ്യത്തെ മുഴുവൻ ബ്രോഡ് ഗേജ് പാതകളും വൈദ്യുതീകരിക്കും. 
 
വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് പ്രത്യേകം ഡിസൈൻ ചെയ്ത എൽ.എച്ച്.ബി കോച്ചുകൾ പുറത്തിറക്കും. 

തീവണ്ടികൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാൻ ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റം തിരക്കേറിയ പാതകളിൽ നടപ്പാക്കും. 

മെട്രോ ഗതാഗതം - 

നിലവിൽ രാജ്യത്ത് 702 കിലോമീറ്റർ ദൂരത്തിൽ മെട്രോ റെയിൽ സർവ്വീസുണ്ട്. 27 നഗരങ്ങളിലായി 1016 കിലോമീറ്റർ മെട്രോ റെയിൽ നിർമ്മാണം പുരോഗമിക്കുകയാണ്. കുറഞ്ഞ ചെലവിൽ മെട്രോ റെയിൽ സൌകര്യം കൂടുതൽ നഗരങ്ങളിൽ എത്തിക്കാനായി മെട്രോ ലൈറ്റ്, മെട്രോ നിയോ എന്നീ മെട്രോ റെയിൽ സംവിധാനം ടയർ ടു നഗരങ്ങളിലും മെട്രോ നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലും കൊണ്ടുവരും. 

വിവിധ മെട്രോ പദ്ധതികൾക്കുള്ള പദ്ധതി വിഹിതം
മെട്രോ-ദൂരം- വിഹിതം

കൊച്ചി മെട്രോ - 11.5 കിമീ - 1957 കോടി
ചെന്നൈ മെട്രോ - 118.9 കിമീ - 63246 കോടി
ബെംഗളൂരു മെട്രോ - 58.19 - 14788
നാഗ്പൂർ മെട്രോ റെയിൽ - 5976 കോടി
നാസിക് മെട്രോ - 2092 കോടി

Follow Us:
Download App:
  • android
  • ios