Asianet News MalayalamAsianet News Malayalam

സ്റ്റേറ്റ് ബാങ്കിന്റെ ബേസ്‍ലൈൻ ക്രെഡിറ്റ് അസസ്മെന്റ് റേറ്റിം​ഗ് താഴ്ത്തി മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ്

എസ്ബിഐയുടെ ബിസിഎയെ ബിഎ 1 ൽ നിന്ന് ബിഎ 2 ലേക്ക് തരംതാഴ്ത്തുന്നതിലൂടെ ബാങ്കിന്റെ ആസ്തി ഗുണനിലവാരവും ലാഭവും വഷളാകുമെന്ന സൂചനയാണ് മൂഡിസ് നൽകുന്നത്.

moodys downgrade sbi's bca rating
Author
Mumbai, First Published Aug 25, 2020, 9:11 PM IST

മുംബൈ: മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ബേസ്‍ലൈൻ ക്രെഡിറ്റ് അസസ്മെന്റ് (ബിസിഎ) റേറ്റിം​ഗ് ബിഎ1 ൽ നിന്ന് ബിഎ 2 ലേക്ക് തരംതാഴ്ത്തി. ആസ്തിയുടെ ഗുണനിലവാരത്തിലും ലാഭത്തിലും പ്രതീക്ഷിക്കുന്ന തകർച്ച ചൂണ്ടിക്കാട്ടിയാണ് റേറ്റിം​ഗ് ഏജൻസിയുടെ നടപടി. 

എസ്ബിഐയുടെ ബിസിഎയെ ബിഎ 1 ൽ നിന്ന് ബിഎ 2 ലേക്ക് തരംതാഴ്ത്തുന്നതിലൂടെ ബാങ്കിന്റെ ആസ്തി ഗുണനിലവാരവും ലാഭവും വഷളാകുമെന്ന സൂചനയാണ് മൂഡിസ് നൽകുന്നത്. ആഭ്യന്തര മൂലധന ഉൽപാദനത്തിൽ ഉണ്ടായ ഇടിവ് കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ നേടിയ ബാങ്കിന്റെ സാമ്പത്തിക മുന്നേറ്റങ്ങളെ മാറ്റിമറിക്കുമെന്ന് റേറ്റിംഗ് ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.

തൽഫലമായി, എസ്ബിഐയുടെ വിദേശ കറൻസി മീഡിയം ടേം നോട്ട് (എംടിഎൻ) പ്രോഗ്രാം റേറ്റിംഗിനെ (പി) ബി 1 ൽ നിന്ന് (പി) ബി 2 ലേക്ക് തരംതാഴ്ത്തി. പ്രിഫേർഡ് സ്റ്റോക്ക് നോൺ-ക്യുമുലേറ്റീവ് (ബാസൽ III കംപ്ലയിന്റ് അഡീഷണൽ ടയർ 1 സെക്യൂരിറ്റികൾ) ബോണ്ട് അതിന്റെ ഡിഎഫ്സി ബ്രാഞ്ചിൽ നിന്ന് ബി 2 (ഹൈബ്) ലേക്ക് ബി 1 (ഹൈബ്) ലേക്കും മാറ്റിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios