Asianet News MalayalamAsianet News Malayalam

ആയിരം കോടിയോ പതിനായിരം കോടിയോ അല്ല, മുകേഷ് അംബാനി നൽകിയ നികുതിയുടെ കണക്കുകൾ ഇങ്ങനെ;

2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന നികുതിദായകൻ മുകേഷ് അംബാനി തന്നെയാണ്.

Mukesh Ambani, Ratan Tata or Gautam Adani who among them pays the most tax
Author
First Published Aug 26, 2024, 1:30 PM IST | Last Updated Aug 26, 2024, 1:30 PM IST

ഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ കോടീശ്വരൻ എന്ന പദവി വഹിക്കുന്നത് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ്. വെള്ളിയാഴ്ച വിപണി അവസാനിക്കുമ്പോൾ അംബാനിയുടെ ആസ്തി 12.1 മില്യൺ ഡോളർ വർദ്ധിച്ചു. ഇങ്ങനെ വരുമാനം വർധിക്കുമ്പോൾ നൽകേണ്ട നികുതിയും കൂടും. അതുകൊണ്ടുതന്നെ 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന നികുതിദായകൻ മുകേഷ് അംബാനി തന്നെയാണ്. 20,713 കോടിയിലധികം മുകേഷ് അംബാനി നികുതിയായി സർക്കാരിന് നൽകിയിട്ടുണ്ട്. 

19.68 ലക്ഷം കോടി വിപണി മൂല്യമുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ നികുതി നൽകുന്ന സ്ഥാപനമായി റിലയൻസ് മാറിയപ്പോൾ തൊട്ടു പിറകിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും എച്ച്ഡിഎഫ്സി ബാങ്കും ഉണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 17,649 കോടി രൂപയാണ് എസ്ബിഐ ആദായ നികുതി അടച്ചത്. 15,350 കോടി രൂപ എച്ച്‌ഡിഎഫ്‌സി ബാങ്ക് ആദായ നികുതിയായി അടച്ചു. 19.68 ലക്ഷം കോടി വിപണി മൂല്യമുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ്. 

ടാറ്റ ഗ്രൂപ്പും നികുതി നൽകിയതിൽ പിന്നിലല്ല, 2023 സാമ്പത്തിക വർഷത്തിൽ, ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് 14,604 കോടി രൂപ നികുതിയായി അടച്ചു. കഴിഞ്ഞ സാമ്പത്തിക വര്ഷം, ഇന്ത്യയിലെ നാലാമത്തെ വലിയ കമ്പനിയായ ഐസിഐസിഐ ബാങ്ക് 11,793 കോടി നികുതിയായി അടച്ചു. പ്രമുഖ ഐടി സ്ഥാപനമായ ഇൻഫോസിസ് കഴിഞ്ഞ വർഷം നികുതി ഇനത്തിൽ അടച്ചത് 9,214 കോടി രൂപയാണ്. 
 

Latest Videos
Follow Us:
Download App:
  • android
  • ios