Asianet News MalayalamAsianet News Malayalam

കോവിഡ് പ്രതിസന്ധികൾക്കിടയിൽ 14 ശതമാനം വളർച്ച കൈവരിച്ച് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ്

അത്യാധുനിക സാങ്കേതികവിദ്യയും, വ്യത്യസ്തവും നൂതനവുമായ ഉൽപ്പന്ന - സേവനവാഗ്ദാനങ്ങളും, മികച്ച കോർപ്പറേറ്റ് ഭരണ രീതികളിലൂടെയും സേവനങ്ങൾ സാധാരണക്കാരന് കൂടുതൽ സൗകര്യപ്രദമായി ഈ കാലഘട്ടത്തിൽ എത്തിക്കാൻ സാധിച്ചതാണ് കമ്പനിയുടെ വളർച്ചയുടെ പ്രധാന കാരണം എന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു. 

Muthoottu Mini Financiers clocks 14% growth in Second Quarter in midst of Pandemic
Author
Kochi, First Published Oct 7, 2020, 1:16 PM IST

മികച്ച വളർച്ചാനേട്ടം സ്വന്തമാക്കി രാജ്യത്തെ പ്രമുഖ ബാങ്ക് ഇതര ധനകാര്യസ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് കോവിഡ് പ്രതിസന്ധികൾക്കിടയിലും 14% വളർച്ചയാണ് നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ നേടിയത്. കമ്പനിയുടെ അസറ്റ്സ് അണ്ടർ മാനേജ്മെന്റ് (എയുഎം) 25% വളർച്ചയും ലാഭവിഹിതത്തിൽ 44% വർദ്ധനവുമാണ് കഴിഞ്ഞ സാമ്പത്തികവർഷം രേഖപ്പെടുത്തിയിരുന്നത്.

 2020 സെപ്തംബർ 9 ന് കമ്പനി പുറത്തിറക്കിയ നോൺ കൺവേർട്ടിബിൾ ഡിബഞ്ചർ (എൻസിഡി) അഥവാ ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങൾക്ക് മികച്ച പ്രതികരണമാണ്. ലഭിച്ചത്. കുറഞ്ഞ കാലയളവിൽ 150 കോടിയോളം രൂപ സമാഹരിക്കാൻ കമ്പനിക്ക് സാധിച്ചു. എൻസിഡികൾക്ക് നല്ല സബ്സ്ക്രിപ്ഷൻ ലഭിക്കുന്നത് വളർച്ചയുടെ പ്രധാനഘടകങ്ങളിൽ ഒന്നാണ്. ബാങ്കുകളിലെ സാധാരണ സ്ഥിരനിക്ഷേപങ്ങളേക്കാൾ ഉയർന്ന പലിശനിരക്ക് ലഭിക്കുമെന്നതാണ് ഉപഭോക്താക്കളെ ഇതിലേക്ക് ആകർഷിക്കുന്ന പ്രധാനഘടകം. 

കോവിഡ് പ്രതിസന്ധികൾ സൃഷ്ടിച്ച സാമ്പത്തിക തടസ്സങ്ങൾക്കിടയിൽ വിപണിയുടെ പ്രവർത്തനത്തിന് ഏറെ സഹായകമായ ഒന്നാണ് സ്വർണ്ണവായ്പാ പദ്ധതികൾ. അത്യാധുനിക സാങ്കേതികവിദ്യയും, വ്യത്യസ്തവും നൂതനവുമായ ഉൽപ്പന്ന - സേവനവാഗ്ദാനങ്ങളും, മികച്ച കോർപ്പറേറ്റ് ഭരണ രീതികളിലൂടെയും സേവനങ്ങൾ സാധാരണക്കാരന് കൂടുതൽ സൗകര്യപ്രദമായി ഈ കാലഘട്ടത്തിൽ എത്തിക്കാൻ സാധിച്ചതാണ് കമ്പനിയുടെ വളർച്ചയുടെ പ്രധാന കാരണം എന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു. 3000 ത്തിലധികം ജീവനക്കാരുള്ള മിനി മുത്തൂറ്റ് ഫിനാൻസിയേഴ്സിന്, ഇന്ത്യയിലുടനീളം 10 സംസ്ഥാനങ്ങളിലും 1 കേന്ദ്രഭരണപ്രദേശത്തുമായി 792 ശാഖകളുണ്ട്. ഉത്തരേന്ത്യയിലെ സാന്നിധ്യം ശക്തിപ്പെടുത്താനും ഉപഭോക്തൃബന്ധം ഊട്ടിയുറപ്പിക്കുന്നതിനും കമ്പനിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനുമായി ഗുജറാത്തിൽ ഒരു സോണൽ ഓഫീസും മിനിമുത്തൂറ്റ് ഫിനാൻസിയേഴ്സ് ലിമിറ്റഡ് ആരംഭിച്ചിട്ടുണ്ട്. 
 

Follow Us:
Download App:
  • android
  • ios