Asianet News MalayalamAsianet News Malayalam

നിയമപോരാട്ടം തുടരും; ടാറ്റ ഗ്രൂപ്പ് ജീവനക്കാർക്ക് കത്തയച്ച് എൻ ചന്ദ്രശേഖരൻ

 കമ്പനിക്ക് തങ്ങളുടെ കേസിൽ ഉറച്ച വിശ്വാസമുണ്ടെന്നും അനുയോജ്യമായ തുടർ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കിയാണ് കത്ത്.

n chandrasekaran write letter to tata group staff
Author
Delhi, First Published Dec 19, 2019, 3:31 PM IST

ദില്ലി: ടാറ്റ സൺസ് എക്സിക്യുട്ടീവ് ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട എൻസിഎൽഎടി വിധിക്ക് പിന്നാലെ ടാറ്റ ഗ്രൂപ്പ് ജീവനക്കാർക്ക് കത്തയച്ച് എൻ ചന്ദ്രശേഖരൻ. കമ്പനിക്ക് തങ്ങളുടെ കേസിൽ ഉറച്ച വിശ്വാസമുണ്ടെന്നും അനുയോജ്യമായ തുടർ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കിയാണ് കത്ത്.

കത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ..

" പ്രിയപ്പെട്ട സഹപ്രവർത്തകരെ,

ഇതിനോടകം തന്നെ, മറ്റ് വിഷയങ്ങളെ ഒഴിച്ച്, എന്നെ ടാറ്റ സൺസ് ചെയർമാനാക്കിയതിൽ പ്രശ്നങ്ങൾ ഉന്നയിച്ച എൻസിഎൽഎടി വിധി നിങ്ങൾ
കണ്ടിരിക്കാം. ടാറ്റ സൺസിന് ഈ കേസിന്റെ ശക്തിയിൽ ഉറച്ച വിശ്വാസമുണ്ട്. തുടർന്ന് അനുയോജ്യമായ നിയമ നടപടികൾ സ്വീകരിക്കുന്നതുമാണ്.

ഈ സമയത്ത് നിങ്ങളോരോരുത്തരുടെയും അടുത്ത് എത്തേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. 2017 ഫെബ്രുവരിയിലാണ് എന്നോട് എക്സിക്യുട്ടീവ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത്. അന്ന് മുതൽ സ്ഥിരത നിലനിർത്താനും ആരോഗ്യപരമായ സാമ്പത്തിക നിലയിലേക്ക് ഉറച്ച നിലയിൽ മുന്നേറാനും, 150 വർഷത്തെ അടിയുറച്ച മൂല്യബോധങ്ങളോടെ ബിസിനസ് നടത്താനും തത്പരകക്ഷികളോടുള്ള ഉത്തരവാദിത്തത്തെ ആദരിച്ച് കൊണ്ട് നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ഭാവിയിലേക്ക് മാറ്റങ്ങളോടെ മുന്നേറാനും
ശ്രമിച്ചിട്ടുണ്ട്.

മുന്നോട്ട് പോകുമ്പോൾ, ടാറ്റ ഗ്രൂപ്പിനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള നിലയിലാണ് നാമിപ്പോഴുള്ളത്. എല്ലാ ജീവനക്കാരും തങ്ങളുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും തത്പരകക്ഷികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കണമെന്നും ഞാൻ ആവശ്യപ്പെടുന്നു. ഈ സ്ഥാപനത്തിന്റെ പെരുമ ഉയർത്തുന്നതിനായി നമ്മൾ ഒന്നായി പ്രവർത്തിക്കും. ആശംസകളോടെ, ചന്ദ്ര."
 

Follow Us:
Download App:
  • android
  • ios