കൊച്ചി: തുടർച്ചയായ 21 ദിവസത്തെ വർധനവിന് ശേഷം ഇന്ധനവിലയിൽ ഇന്ന് മാറ്റമില്ല. മൂന്നാഴ്ചക്കിടെ ഒരു ലിറ്റർ പെട്രോളിന് 9രൂപ 17 പൈസയും ഡീസലിന് 10 രൂപ 45 പൈസയുമാണ് കൂടിയത്. 82 ദിവസത്തിന് ശേഷം കഴിഞ്ഞ 7ന് എണ്ണ കമ്പനികൾ ഇന്ധനവില പുതുക്കിയ ശേഷമാണ് തുടർച്ചയായ ആഴ്ചകളിൽ ഇന്ധനവില കുത്തനെ കൂടിയത്. 

സംസ്ഥാനത്ത് പെട്രോൾ വില 80 രൂപ കടന്ന് 81 രൂപ 8 പൈസയാണ് നിലവിൽ.ഡീസൽ വില 76 രൂപ 58 പൈസ.അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വിലയിൽ കാര്യമായ മാറ്റമില്ല.ബ്രെൻഡ് ക്രൂഡ് ബാരലിന് 41 ഡോളറിലാണ് നിരക്ക്.